വീട്ടിൽ ഇട്ടിരുന്ന കാറിനും ടോൾ ഈടാക്കുകയോ?
- പി. വി ജോസഫ്
- Mar 14, 2024
- 1 min read
വീട്ടിൽ ഇട്ടിരുന്ന കാറിനും ടോൾ ഈടാക്കുകയോ? അതെ, അങ്ങനൊരു പരാതിയാണ് ഡൽഹി മുഹമ്മദ്‍പൂർ സ്വദേശിയും മലയാളിയുമായ തോമസ് എബ്രഹാമിനുള്ളത്. ടോൾ പ്ലാസ വഴി പോയിട്ടില്ലാത്ത തന്‍റെ വാഹനത്തിന്‍റെ ഫാസ്‍ടാഗിൽ നിന്ന് പണം ഈടാക്കിയെന്നാണ് അദ്ദേഹം പറയുന്നത്. ഫാസ്‍ടാഗിൽ നിന്ന് 35 രൂപയാണ് ടോൾ കിഴിവ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബദർപൂർ ബോർഡറിലെ ടോൾ പ്ലാസയിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി പണം ഈടാക്കിയത്. എന്നാൽ ഈ സമയം വാഹനം അതുവഴി പോയിട്ടില്ലെന്നും, വീട്ടിൽ തന്നെ ഉണ്ടായിരുന്നെന്നും അദ്ദേഹം അറിയിച്ചു.
സഫ്‍ദർജങ് എൻക്ലേവ് എസിപി ഓഫീസിലെ സൈബർ സെല്ലിൽ തോമസ് പരാതി സമർപ്പിച്ചിരിക്കുകയാണ്.
Comments