വാട്ട്‍സാപ്പിലൂടെ QR ടിക്കറ്റിംഗ്: ഇനി DTC യാത്ര ഈസി
- പി. വി ജോസഫ്
- Apr 11, 2024
- 1 min read
New Delhi: DTC ബസ്സിലെ യാത്ര ഇനിമുതൽ കൂടുതൽ സുഗമമാക്കാം. വാട്ട്സാപ്പിലൂടെ QR ടിക്കറ്റിംഗ് സൗകര്യം ഏർപ്പെടുത്തി. ഡൽഹിയിലും NCR മേഖലയിലും യാത്ര ചെയ്യുന്നവർക്ക് ഏത് സമയത്തും എവിടെ നിന്നും വാട്ട്സാപ്പ് ചാറ്റ്ബോട്ടിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. മെറ്റ ഇന്ത്യ എന്ന വൻകിട ടെക് കമ്പനിയാണ് ഈ സൗകര്യം യാഥാർത്ഥ്യമാക്കിയത്. നേരത്തെ ഡൽഹി മെട്രോയിലെ ടിക്കറ്റിംഗ് സിസ്റ്റത്തിലും മെറ്റയാണ് പരിഷ്ക്കാരം വരുത്തിയത്.
ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഉള്ളവർക്ക് മെച്ചപ്പെട്ട യാത്രാനുഭവം നൽകുകയാണ് ലക്ഷ്യമെന്ന് മെറ്റ ഇന്ത്യയുടെ ബിസിനസ് മെസ്സേജിംഗ് വിഭാഗം ഡയറക്‌ടർ രവി ഗാർഗ് പ്രസ്താവനയിൽ പറഞ്ഞു.
ഇംഗ്ലീഷിലും ഹിന്ദിയിലും ഈ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയും. +91 8744073223 എന്ന വാട്ട്സാപ്പ് നമ്പറിൽ 'Hi' അയച്ചോ, QR കോഡ് സ്കാൻ ചെയ്തോ ഇത് ആക്‌സസ് ചെയ്യാവുന്നതാണ്. പുതിയ സൗകര്യത്തിലൂടെ ഒരാൾക്ക് UPI പേമെന്‍റ് ഓപ്ഷനിലൂടെ ഒരു തവണ പരമാവധി 6 ടിക്കറ്റുകൾ ബുക്ക് ചെയ്യാം.










Comments