വീടുകളുടെ ജിയോ-ടാഗിംഗ് സമയപരിധി നീട്ടി
- Delhi Correspondent
- Apr 24, 2024
- 1 min read

New Delhi: ഡൽഹിയിലെ വീടുകളും ഫ്ലാറ്റുകളും ജിയോ-ടാഗ് ചെയ്യാനുള്ള സമയപരിധി വീണ്ടും നീട്ടി. ജൂൺ 30 വരെയാണ് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ സമയം നീട്ടിയിരിക്കുന്നത്. MCD യുടെ വെബ്ബ്സൈറ്റിൽ പലർക്കും സാങ്കേതിക തടസ്സം നേരിട്ടതാണ് സമയപരിധി നീട്ടാൻ കാരണം. ഇത് മൂന്നാം തവണയാണ് സമയപരിധി നീട്ടിയിരിക്കുന്നത്.
പ്രാരംഭ ഘട്ടത്തിൽ 15 ലക്ഷം വീടുകൾ ജിയോ-ടാഗ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഇതുവരെ 3.5 ലക്ഷം വീടുകൾ മാത്രമാണ് വിജയകരമായി ജിയോ-ടാഗ് ചെയ്തിരിക്കുന്നത്.










Comments