വൈകൃത മത്സരത്തിൽ വൈൽഡ് താങ് ജേതാവ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 22, 2024
- 1 min read

വളർത്തുനായകൾക്കും സൗന്ദര്യ മത്സരം നടത്തുന്നത് പല സ്ഥലങ്ങളിലും പതിവാണ്. എന്നാൽ വൈരൂപ്യമുള്ള നായകൾക്ക് മത്സരം അത്ര സാധാരണമല്ല. ലോകത്തിലെ ഏറ്റവും വികൃതരൂപമുള്ള നായകൾക്ക് ഇയ്യിടെ കാലിഫോർണിയയിൽ മത്സരം നടന്നു. എട്ട് വയസ്സുള്ള പെക്കിൻഗീസ് ഇനത്തിൽ പെട്ട വൈൽഡ് താങ് എന്ന നായക്കാണ് ഫസ്റ്റ് പ്രൈസ്. എട്ടു വയസ്സുള്ള ഈ ഭാഗ്യശാലി ഇതിന് മുമ്പ് നാല് തവണ മത്സരങ്ങളിൽ പങ്കെടുത്തെങ്കിലും ഒന്നാം സമ്മാനം കിട്ടുന്നത് ആദ്യമായാണ്. ഒപ്പം മത്സരിച്ച ഏഴ് നായകളെ പിന്നിലാക്കിയാണ് താങ് കിരീടമണിഞ്ഞത്. ഒരു ജനിതക രോഗം മൂലം വൈൽഡ് താങ്ങിന് പല്ല് വന്നിട്ടില്ല. അതിനാൽ അതിന്‍റെ നാക്ക് എപ്പോഴും വെളിയിലേക്ക് തൂങ്ങിക്കിടക്കും.










Comments