ലാവോസ് ദുരന്തത്തിൽ മരിച്ച ടൂറിസ്റ്റുകളുടെ എണ്ണം ആറായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 23, 2024
- 1 min read

ആസ്ത്രേലിയയിൽ നിന്നുള്ള 19 കാരി പെൺകുട്ടിയും മരിച്ചതോടെ ലാവോസിൽ ഇയ്യിടെ ഉണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ച ടൂറിസ്റ്റുകളുടെ എണ്ണം ആറായി ഉയർന്നു. വെന്‍റിലേറ്ററിലായിരുന്ന ഹോളി ബോവെൽസ് എന്ന പെൺകുട്ടി ഇന്നലെയാണ് മരിച്ചത്. അവളുടെ കൂട്ടുകാരി ബയാൻക ജോൺസ് രണ്ട് ദിവസം മുമ്പാണ് മരിച്ചത്. അതിനും മുമ്പ് ഒരു ബ്രിട്ടീഷ് അഭിഭാഷകയും രണ്ട് ഡച്ചുകാരും, ഒരു അമേരിക്കക്കാരനും മരിച്ചു. സെൻട്രൽ ലാവോസിലെ വാങ് വിയെംഗിലാണ് സംഭവം.
ചെക്ക്-ഇൻ ചെയ്ത അതിഥികൾക്ക് ഫ്രീയായി നൽകിയ മദ്യം കഴിച്ചതാണ് മരണത്തിന് കാരണമായി പറയുന്നത്. മദ്യത്തിൽ മെഥനോൾ കലർന്നിരുന്നുവെന്നാണ് ആരോപണം. ചെലവുകൾ ചുരുക്കി സമ്പാദിച്ചുവെച്ച പണവുമായി ആദ്യമായി വിദേശയാത്ര പുറപ്പെട്ട രണ്ട് ആസ്ത്രേലിയൻ പെൺകുട്ടികളാണ് കഴിഞ്ഞ രണ്ട് ദിവസത്തിൽ മരിച്ചത്.
അതേസമയം, ഹോട്ടലിലെത്തിയ 100 ൽ പരം പേർ ഇതേ മദ്യം കഴിച്ചിരുന്നുവെന്നും അവർക്കൊന്നും യാതൊരു കുഴപ്പവും സംഭവിച്ചില്ലെന്നുമാണ് ഹോട്ടൽ അധികൃതർ വിശദീകരിച്ചത്.

Comentários