ലിറ്റിൽ ഫ്ലവർ പള്ളി, ലാഡോ സരായ് ജേതാക്കൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 8, 2025
- 1 min read

ഫരീദാബാദ് അതിരൂപത മാതൃവേദി സംഘടിപ്പിച്ച ക്രിസ്മസ് ഗാന കരോൾ മത്സരത്തിൽ , ജസോളാ ഫോറോനയുടെ കീഴിലുള്ള 6 ഇടവകകൾ പങ്കെടുത്ത മത്സരം വളരെ ഭംഗിയായി ഔർ ലേഡി ഓഫ് ഫാത്തിമ ഫൊറൈൻ ജസോള പള്ളിയിൽ വച്ച് 7.12.25 ൽ ഉച്ചക്ക്2.30 ന് നടത്തപ്പെട്ടു. എല്ലാ ടീമുകളും വളരെ മനോഹരമായി ഗാനങ്ങൾ ആലപിച്ചു. അതിൽ ഒന്നാം സമ്മാനത്തിന് അർഹരായത് ലിറ്റിൽ ഫ്ലവർ പള്ളി, ലാഡോ സരായ്, രണ്ടാം സ്ഥാനം സെന്റ് ജോസഫ് പള്ളി കൽകാജി, മൂന്നാം സ്ഥാനം ഹോളി ഫാമിലി പള്ളി, നേബ് സരായി. വിജയികൾക്ക് അഭിനന്ദനങ്ങൾ










Comments