ലേഡി ഹാർഡിംഗിൽ റേഡിയേഷൻ തെറാപ്പി ആരംഭിച്ചു
- Delhi Correspondent
- Apr 13, 2024
- 1 min read
New Delhi: കാൻസർ രോഗികൾക്കുള്ള റേഡിയേഷൻ തെറാപ്പി സൗകര്യം ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിൽ ആരംഭിച്ചു. ആദ്യത്തെ റേഡിയേഷൻ തെറാപ്പി ഏപ്രിൽ 9 ന് നടന്നു.
ആശുപത്രിയിൽ റേഡിയോ ഓൺകോളജി ഡിപ്പാർട്ട്‍മെന്‍റ് തുറന്നത് 1999 ലാണ്. എന്നാൽ പല കാരണങ്ങളാൽ റേഡിയോ തെറാപ്പി തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. 25 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഡിപ്പാർട്ട്‍മെന്‍റ് പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കുന്നത്.
പുതിയ ഹൈ റേറ്റ് ഡോസ് ബ്രാക്കിതെറാപ്പി എക്വിപ്‍മെന്‍റും CT സിമുലേറ്റർ യൂണിറ്റും പ്രവർത്തന സജ്ജമാണെന്നും, അതിനാൽ കാൻസർ രോഗികൾക്ക് അടിയന്തരമായി വേണ്ടിവരുന്ന റേഡിയേഷൻ തെറാപ്പി ലഭ്യമാക്കാൻ ഇനി കഴിയുമെന്നും മെഡിക്കൽ ഡയറക്‌ടർ ഡോ. സുഭാഷ് ഗിരി പറഞ്ഞു. 13 കോടി രൂപ വിലയുള്ള എക്വിപ്മെന്‍റാണ് വാങ്ങി സജ്ജമാക്കിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ ഉയർന്ന ചെലവ് താങ്ങാനാകാത്ത പാവപ്പെട്ട രോഗികൾക്ക് ഈ സൗകര്യം അനുഗ്രഹമായിരിക്കുമെന്ന് ഡോ. സുഭാഷ് ഗിരി ചൂണ്ടിക്കാട്ടി.











Comments