top of page

ലേഡീസ് ടോയ്‌ലറ്റിൽ ഒളിക്യാമറ; കോഫി ഹൗസ് ജീവനക്കാരൻ അറസ്റ്റിൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 11, 2024
  • 1 min read


ree

ബാംഗ്ലൂരിൽ ലേഡീസ് വാഷ്‍റൂമിൽ ഒളിക്യാമറ വെച്ചയാളെ പോലീസ് പിടികൂടി. ഭദ്രാവതിയിലെ തേർഡ് വേവ് കോഫി ഔട്ട്‍ലെറ്റിലാണ് സംഭവം. വാഷ്‍റൂമിലെ ഡസ്റ്റ്‍ബിനിലാണ് വീഡിയോ ഓൺ ചെയ്ത് മൊബൈൽ ഫോൺ വെച്ചിരുന്നത്. ടോയ്‌ലറ്റ് സീറ്റിലേക്ക് ഫോക്കസ് ചെയ്ത ഫോൺ ശ്രദ്ധയിൽ പെട്ട സ്ത്രീയാണ് സംഭവം വെളിച്ചത്ത് കൊണ്ടുവന്നത്. അവർ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചതോടെ പോലീസ് നടപടിയും ദൃതഗതിയിൽ ഉണ്ടായി. ഡസ്റ്റ്‍ബിനിൽ ചെറിയൊരു തുളയുണ്ടാക്കി അതിലൂടെയാണ് ക്യാമറ ഫോക്കസ് ചെയ്തു വെച്ചിരുന്നത്. ഫോൺ ഫ്ലൈറ്റ് മോഡിലായിരുന്നു. ഷോപ്പിലെ ജീവനക്കാരനെപോലീസ് കയ്യോടെ പിടികൂടി.


സംഭവത്തിൽ തേർഡ് വേവ് കോഫി ഹൗസ് ഖേദം പ്രകടിപ്പിച്ചു. ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി അവർ അറിയിച്ചു. രജത് ലൂത്ര CEO ആയ തേർഡ് വേവ് കോഫി ശൃംഖലക്ക് ഡൽഹി ഉൾപ്പെടെ ഇന്ത്യയുടെ പല നഗരങ്ങളിലായി 100 ൽ പരം ഷോപ്പുകളുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page