top of page

ലോകത്തിലാദ്യം; സെക്‌സ് വർക്കേഴ്‌സിന് മെറ്റേണിറ്റി ലീവും പെൻഷനും

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Dec 2, 2024
  • 1 min read
ree

ബെൽജിയത്തിൽ ലൈംഗിക തൊഴിലാളികൾക്ക് മറ്റ് തൊഴിലുകൾക്ക് സമാനമായ അവകാശങ്ങൾ നൽകുന്ന നിയമം പാസ്സാക്കി. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു നീക്കം. അമിത ചൂഷണം ഒഴിവാക്കി നിയമ പരിരക്ഷ ഉറപ്പ് വരുത്തുന്നതാണ് പുതിയ നിയമം. ഇതനുസരിച്ച് ലൈംഗിക തൊഴിലാളികൾക്ക് മെറ്റേണിറ്റി ലീവ്, സിക്ക് ലീവ്, ഇൻഷുറൻസ് പരിരക്ഷ, പെൻഷൻ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾക്ക് അവകാശം ഉണ്ടായിരിക്കും. സമീപിക്കുന്ന കസ്റ്റമർമാരെ ഇഷ്‍ടമില്ലെങ്കിൽ അവർക്ക് നിരസിക്കാം. പ്രകൃതി വിരുദ്ധ ചേഷ്‍ടകൾക്കോ ഓറൽ സെക്‌സ് പോലുള്ള മ്ലേഛതകൾക്കോ താൽപ്പര്യമില്ലെങ്കിൽ അതും നിരസിക്കുകയും, അതിനായി നിർബന്ധിക്കുന്നവരെ ഒഴിവാക്കുകയും ചെയ്യാം.


ലൈംഗിക തൊഴിലാളികൾ തൊഴിലുടമയുടെ ഭാഗത്തു നിന്നും കസ്റ്റമർമാരുടെ ഭാഗത്തുനിന്നും പലവിധ ചൂഷണങ്ങൾക്ക് വിധേയമാകാറുണ്ട്. അഞ്ച് മക്കളുടെ അമ്മയായ ഒരു ലൈംഗിക തൊഴിലാളി പുതിയ നിയമത്തിൽ ആശ്വാസം പ്രകടിപ്പിച്ചു. ഒമ്പത് മാസം ഗർഭിണി ആയിരുന്ന തനിക്ക് പ്രസവത്തിന് ഒരാഴ്ച്ച മുമ്പുവരെയും, പ്രസവം കഴിഞ്ഞ് പിറ്റേന്നു മുതലും കസ്റ്റമർമരെ സ്വീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് അവർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


ബെൽജിയത്തിൽ 2022 മുതലാണ് ലൈംഗിക തൊഴിലാളികൾ അവകാശ സംരക്ഷണത്തിനായി സംഘടിച്ച് രംഗത്തിറങ്ങിയത്. കോവിഡ് മഹാമാരിയുടെ കാലത്തുപോലും സർക്കാരിന്‍റെ ഭാഗത്തു നിന്ന് പിന്തുണ ലഭിക്കാതിരുന്നതാണ് അവരെ പ്രക്ഷോഭത്തിലേക്ക് തള്ളിവിട്ടത്.


ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page