top of page

ലോക കപ്പ് ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു വിക്കറ്റ് കീപ്പർ

  • SPORTS DESK
  • Apr 30, 2024
  • 1 min read


ree

Mumbai: ട്വന്‍റി 20 ലോക കപ്പ് ക്രിക്കറ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. മലയാളിയായ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തി. സഞ്ജു വിക്കറ്റ് കീപ്പർ ആയിരിക്കും.

രോഹിത് ശർമ്മ നയിക്കുന്ന ലോക കപ്പ് ടീമിൽ ഹാർദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റൻ ആയിരിക്കും. സീനിയർ താരമായ ക.എൽ രാഹുലിന് ഇടം കിട്ടിയില്ല.

സമൂഹമാധ്യമ പ്ലാറ്റ്ഫോമായ X ലൂടെയാണ് BCCI ടീം പ്രഖ്യാപനം നടത്തിയത്. ജൂൺ 2 ന് ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ 5 നായിരിക്കും. അയർലൻഡിനെയാണ് നേരിടുക

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page