റോമിൽ ചരിത്ര മുഹൂർത്തം; മാർ ജോർജ്ജ് കൂവക്കാട് ഇനി കർദ്ദിനാൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 7, 2024
- 1 min read

മാർ ജോർജ്ജ് കൂവക്കാട് കർദ്ദിനാളായി സ്ഥാനമേറ്റു. സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് ഫ്രാൻസീസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിച്ചു. മാർപാപ്പ അദ്ദേഹത്തിന് സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. ഇന്ത്യയിൽ നിന്ന് നേരിട്ട് കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യത്തെ വൈദികനാണ് മാർ ജോർജ്ജ് കൂവക്കാട്.
ഇന്ത്യയിൽ നിന്ന് കേന്ദ്ര സർക്കാരിന്‍റെ പ്രത്യേക ഒദ്യോഗിക പ്രതിനിധി സംഘം ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോർജ്ജ് കുര്യൻ, മുൻ മന്ത്രി രാജീവ് ചന്ദ്രശേഖർ, കൊടിക്കുന്നിൽ സുരേഷ് എം.പി, അനിൽ ആന്‍റണി എന്നിവർ സംഘത്തിലുണ്ട്.

Comentarios