'റോബസ്റ്റയും ലിബറിക്ക' യുമായി വിപണന മേളയിലെ അതിരപ്പള്ളി സ്റ്റാൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- 6 days ago
- 1 min read

റോബസ്റ്റ, ലിബറിക്ക കാപ്പിച്ചെടികളിൽ നിന്നുള്ള മേൽത്തരം കാപ്പിപ്പൊടികളുമായാണ് അതിരപ്പള്ളി ട്രൈബൽവാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് അന്താരാഷ്ട്ര വ്യാപാര മേളയ്ക്കെത്തിയിരിക്കുന്നത്. ഇതിനു പുറമെ നാടന്‍ കുരുമുളക് ഇനങ്ങളായ കല്ലുവള്ളി, കുതിരവാലി,നീലമുണ്ടി, കരിമുണ്ട എന്നിവില്‍ നിന്നുള്ള കരുമുളകും കുരുമുളക് പൊടിയും ഇവിടെ വില്‍പ്പനയ്ക്കുണ്ട്. വിപണനമേളയിലെ കേരള പവലിയനിലാണ് അതിരപ്പള്ളിയുടെ സ്റ്റാൾ.

സംസ്കരിച്ചതും അല്ലാതെയുമുള്ള കാട്ടു കൂവയുടെ പൊടിയാണ് ഇവിടെ വിൽപനയ്ക്കുള്ള സവിശേഷമായ മറ്റൊരു ഉത്പന്നം. മഞ്ഞളിന്റെ നിറമുള്ള അസംസ്‌കൃത പൊടി ഫേസ് പാക്കായി ഉപയോഗിക്കാം. സംസ്‌കരിച്ചത് വെളുത്ത നിറത്തിലാണ്. അതു കുറുക്കി കഴിക്കുന്നത് ആരോഗ്യദായകമാണ്.
സാധാരണ കുടംപുളിയുടെ നാലിരട്ടി പുളിയുള്ള കാട്ടു കുടംപുളിയും സ്റ്റാളിൽ ലഭിക്കും. കാല്‍ കിലോയ്ക്ക് 200 രൂപയാണ് വില. കുടുതല്‍ പുളിയുള്ളതിനാല്‍ കുറഞ്ഞ അളവില്‍ ഉപയോഗിച്ചാല്‍ മതി. മൂന്നും നാലും തവണ ഉപയോഗിക്കാനുമാകും. വന്‍ തേന്‍ , ചെറുതേന്‍ , കുറുന്തേന്‍ എന്നിവയും വില്‍പ്പനയ്ക്കുണ്ട്.
പാറയിടുക്കിലും മരങ്ങളിലുമുള്ള തേനീച്ച കോളനികളില്‍ നിന്ന് ആദിവാസികള്‍ ശേഖരിച്ച തേനാണ് കുറുന്തേന്‍. ഇതിനു മധുരവും ഗുണമേന്‍മയും കൂടുതലുണ്ട്.
ആദിവാസികളുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് രൂപീകരിച്ച അതിരപ്പള്ളി ട്രൈബൽവാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി കൃഷിവകുപ്പിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്










Comments