റോഡിലെ വാക്കേറ്റം: ക്യാബ് ഡ്രൈവർ കൊല്ലപ്പെട്ടു
- Delhi Correspondent
- Apr 16, 2024
- 1 min read
Delhi Correspondent
New Delhi: റെഡ് ഫോർട്ടിന് സമീപം അർധരാത്രി ഉണ്ടായ അക്രമ സംഭവത്തിൽ ക്യാബ് ഡ്രൈവർ കൊല്ലപ്പെട്ടു. സക്കീഡ നഗർ നിവാസിയായ, 36 കാരനായ മൊഹമ്മദ് സഖീബ് ഖാനാണ് കുത്തേറ്റും വെടിയേറ്റും മരിച്ചത്.
കാർ ഒരു ഇ-റിക്ഷയിൽ തട്ടിയതാണ് തർക്കത്തിന് ഇടയാക്കിയത്. ഇ-റിക്ഷക്കാരൻ പ്രശ്നം ഉണ്ടാക്കിയില്ലെങ്കിലും അതുവഴി വന്ന ചിലർ കാറിൽ നിന്ന് സഖീബിനെ വലിച്ചിറക്കി മർദ്ദിക്കുകയാണ് ചെയ്തത്. 20 മിനിട്ടോളം കഠിനമായി മർദ്ദിച്ച ശേഷം ഒരാൾ കത്തിയെടുത്ത് കുത്തുകയും പിന്നീട് സംഘത്തിലെ മറ്റൊരാൾ വെടിവെക്കുകയും ചെയ്തു.
കുറേപ്പേർ അവിടെ ഓടിയെത്തിയെങ്കിലും ആരും പ്രതികരിച്ചില്ല. ഒരാൾ പോലീസിനെ വിവരമറിയിച്ചു. 36 കാരനായ ഷക്കീബിനെ ലോക് നായക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്നും, അക്രമികൾക്ക് കവർച്ചക്കുള്ള ഉദ്ദേശ്യം ഉണ്ടായിരുന്നോയെന്ന് പരിശോധിക്കുന്നുണ്ടെന്നും പോലീസ് ഡെപ്യൂട്ടി കമ്മീഷണർ മനോജ് കുമാർ മീന പറഞ്ഞു.












Comments