top of page

രജത ജയന്തി ആഘോഷം -  ബാലഗോകുലം ഡൽഹി എൻ സി ആർ സ്വാഗത സംഘം രൂപീകരിച്ചു.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 22, 2024
  • 1 min read
ree

ബാലഗോകുലം ഡൽഹി എൻ സി ആരിൽ പ്രവർത്തനം ആരംഭിച്ചതിന്റെ ഇരുപത്തിയഞ്ചാം വാര്ഷികാഘോഷങ്ങൾക്കു നേതൃത്വം നൽകുവാനായി ഡൽഹിയിലെ വിവിധ സാംസ്‌കാരിക, സാമൂഹിക സംഘടനകളുടെയും, ക്ഷേത്രങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ ഒരു സ്വാഗത സംഘം രൂപീകരിച്ചു. 2025 ജനുവരി 1 മുതൽ ഡിസംബർ 31  വരെ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് ബാലഗോകുലം ഡൽഹി എൻ സി ആറിൽ തയ്യാറെടുക്കുന്നത്. 

ree

കേന്ദ്ര മന്ത്രി ജോർജ് കുരിയൻ രക്ഷാധികാരിയായി രൂപീകരിച്ച 201 അംഗ സ്വാഗത സംഘത്തിന്റെ സംയോജകനായി എം ആർ വിജയനെയും തിരഞ്ഞെടുത്തു. യോഗത്തിൽ  മാതാ അമൃതാനന്ദമയി മഠം ഡൽഹി മഠധിപതി സ്വാമി വിജയമൃതാനന്ദ പുരി,  മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, ഡി എം എ പ്രസിഡണ്ട് രഘുനാഥ്,  എൻ എസ് എസ് ഡൽഹി ജനറൽ സെക്രട്ടറി എം ഡി ജയപ്രകാശ്, എസ് എൻ ഡി  പി ഡൽഹി പ്രസിഡന്റ് ടി എസ്  അനിൽ, പുലയമഹാസഭ ഡൽഹി ജനറൽ സെക്രട്ടറി രാജു കുമാർ, ഗായത്രി ഡൽഹി പ്രസിഡന്റ് പി എൻ സതീശൻ, പഞ്ചവാദ്യം ട്രസ്റ്റ്  ചെയര്മാന് കുഞ്ഞിരാമ മാരാർ, മുത്തപ്പാ സേവാ സമിതി ഡൽഹി പ്രസിഡന്റ് കെ വി രാമചന്ദ്രൻ, യുവകൈരളി ഡൽഹി പ്രസിഡന്റ് സഞ്ജയ്, ഭാരത് ഭാരതി ഡൽഹി പ്രാന്ത സഹ സംയോജക് സോഹൻ ലാൽ ശർമ്മ,   പ്രൊഫ: എം ചന്ദ്രശേഖരൻ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. ചടങ്ങിൽ ബാലഗോകുലം മാർഗദർശി എൻ വേണുഗോപാൽ, രക്ഷാധികാരി ബാബു പണിക്കർ, അധ്യക്ഷൻ പി കെ സുരേഷ്, പൊതു കാര്യദർശി ബിനോയ് ബി ശ്രീധരൻ, സംഘടനാ കാര്യദർശി അജി കുമാർ എന്നിവർ വാർഷികാഘോഷങ്ങ ളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page