രാഹുൽ ഗാന്ധി സെപ്റ്റംബർ 8 ന് അമേരിക്കയിലേക്ക്
- പി. വി ജോസഫ്
- Aug 31, 2024
- 1 min read

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സെപ്റ്റംബർ 8 മുതൽ 10 വരെ അമേരിക്കയിൽ സന്ദർശനം നടത്തും. പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ നടത്തുന്ന ആദ്യത്തെ വിദേശ പര്യടനമാണ് ഇത്. ഡാളസ്, ടെക്‌സാസ്, വാഷിംഗ്‌ടൺ ഡി സി എന്നിവിടങ്ങൾ സന്ദർശിക്കുന്ന രാഹുൽ ഇന്ത്യൻ പ്രവാസി സമൂഹവുമായും വിദ്യാർത്ഥി സമൂഹവുമായും ആശയവിനിമയം നടത്തും. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിത്രോഡയാണ് ഇക്കാര്യം അറിയിച്ചത്. 32 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഓവർസീസ് കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ രാഹുലിന്‍റെ പര്യടനം സംബന്ധിച്ച് അനേകം പേരിൽ നിന്ന് ആവശ്യം ഉയർന്നിട്ടുണ്ടെന്ന് സാം പിത്രോഡ പറഞ്ഞു.
സെപ്റ്റംബർ 8 ന് ഡാളസിൽ പര്യടനം ആരംഭിക്കുന്ന രാഹുൽ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിലെ അധ്യാപക, വിദ്യാർത്ഥി സമൂഹവുമായി സംവദിക്കും. സെപ്റ്റംബർ 9 നും 10 നും അദ്ദേഹം വാഷിംഗ്‌ടണിൽ ആയിരിക്കും.
Comments