രാധാമാധവം ബാലഗോകുലം പതാക ദിനം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 19, 2024
- 1 min read

ജന്മാഷ്ടമി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് രാധാമാധവം ബാലഗോകുലം പതാകദിനം ആചരിച്ചു.
പിങ്ക് അപ്പാർട്ട്മെന്റിലെ ശിവശക്തി മന്ദിറിൽ നടന്ന ചടങ്ങിൽ ദക്ഷിണ മദ്ധ്യ മേഖല ഉപാധ്യക്ഷൻ സുശീൽ കെ സി പതാക ഉയർത്തി. ബാലഗോകുലത്തിലെ മുതിർന്ന അംഗം മധുസൂതൻ വി എം, ബാലഗോകുലം ട്രഷറർ വിപിൻദാസ് പി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

തുടർന്ന് നടന്ന ശ്രീജേഷ് -വിജയകല ദമ്പതിമാരുടെ വീട്ടിൽ വെച്ച് നടന്ന ബാലഗോകുലം ക്ലാസ്സിൽ, മഹത്തായ സഹോദരി - സഹോദര ബന്ധം എന്ന സന്ദേശം മുൻ നിർത്തി രക്ഷബന്ധൻ ആഘോഷിച്ചു. ആഘോഷ ചടങ്ങുകൾക്ക് ബാലഗോകുലം സഹരക്ഷാധികാരി ശ്രീജേഷ് നായർ, ബാലമിത്രം സ്മിത അനീഷ്, ഭഗിനി പ്രമുഖ് വിജയകല എന്നിവർ നേതൃത്വം നൽകി.










Comments