top of page

രാത്രിയിൽ ഇഡി വസതിയിലെത്തി, ചോദ്യം ചെയ്യൽ; അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ

  • Writer: VIJOY SHAL
    VIJOY SHAL
  • Mar 21, 2024
  • 1 min read

ree

ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി വസതിയിലെത്തിയ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കെജ്രിവാളിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യൽ ഒരുമണിക്കൂർ നീണ്ടു.

12 അംഗ ഇഡി സംഘമാണ് കെജ്രിവാളിൻ്റെ വസതിയിൽ എത്തിയത്. ഡൽഹി മദ്യനയ കേസിൽൻ്റെ കുറ്റപത്രത്തിൽ പലതവണ കെജ്രിവാളിൻ്റെ പേരുവിവരങ്ങൾ പരാമർശിക്കുന്നുണ്ടെന്നാണ് ഇഡിയുടെ വാദം. ഡൽഹി മദ്യനയ കേസിൽ കെജ്രിവാളിനെതിരായ എല്ലാ തെളിവുകളും സമാഹരിക്കാൻ ഹൈക്കോടതി ഇഡിയോട് ആവശ്യപ്പെട്ടിരുന്നു. തെളിവുകൾ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഒൻപത് സമൻസുകളാണ് ഇഡി ഇതുവരെ അയച്ചത്. എന്നാൽ ഇഡിക്ക് മുന്നിൽ ഹാജരാകാൻ കെജ്രിവാൾ ഇതുവരെ തയാറായിട്ടില്ല.


അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റ് ആം ആദ്മി പാർട്ടി സ്ഥിരീകരിച്ചു. അറസ്റ്റ് നടപടിയുണ്ടായെങ്കിലും ഡൽഹി മുഖ്യമന്ത്രിയായി കെജ്രിവാൾ തുടരുമെന്ന് എഎപി മന്ത്രി അതിഷി പറഞ്ഞു. അരവിന്ദ് കെജ്രിവാൾ ജയിലിൽ നിന്ന് ഭരിക്കും. അദ്ദേഹം ഡൽഹി മുഖ്യമന്ത്രിയായി തുടരും. സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് അതിഷി മാധ്യമങ്ങളോട് പറഞ്ഞു. രാത്രി തന്നെ ഹർജി കേൾക്കണമെന്ന ആവശ്യമാണ് ആം ആദ്മി മുന്നോട്ടുവെക്കുന്നത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page