top of page

രാജധാനി എക്‌സ്പ്രസ്സിന് ഇന്നുമുതൽ കൂടുതൽ കോച്ചുകൾ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Feb 4
  • 1 min read
ree

ഡൽഹി ഹസ്രത്ത് നിസാമൂദ്ദീനിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ വരെ പോകുന്ന രാജധാനി എക്‌സ്പ്രസ്സ് (നമ്പർ 12432/12431) ട്രെയിനിൽ രണ്ട് എസി കോച്ചുകൾ കൂടുതലായി ചേർക്കും. ഒരു ഫസ്റ്റ് ക്ലാസ്സ് എസി കോച്ചും, ഒരു എസി ത്രീ ടിയർ കോച്ചുമാണ് ചേർക്കുന്നത്. ഫെബ്രുവരി 4 ന് നിസ്സാമുദ്ദീനിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിലും, ഫെബ്രുവരി 6 ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ട്രെയിനിലും പുതിയ കോച്ചുകൾ ഉണ്ടാകും.


തിരക്കുള്ള റൂട്ടിൽ യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ഈ ഓഗ്‌മെന്‍റേഷൻ നടപടി. ഇതേ രീതിയിൽ ചെന്നൈ രാജധാനി എക്‌സ്പ്രസ്സിലും രണ്ട് കോച്ചുകൾ ചേർക്കുന്നുണ്ട്.

ree

Comentarios

Obtuvo 0 de 5 estrellas.
Aún no hay calificaciones

Agrega una calificación
bottom of page