top of page

'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' പ്രകാശനം ഇന്ന്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Feb 18
  • 1 min read
ree

പണിക്കേഴ്സ് ട്രാവൽസ് സി. ഇ. ഒ. ബാബു പണിക്കർ രചിച്ച യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന പുസ്തകം ഇന്ന് ( 18/02/2025 ) പ്രകാശനം ചെയ്യും. ന്യൂഡൽഹി കേരള ഹൗസ് കോൺഫറൻസ് ഹാളിൽ വൈകീട്ട് ആറ്മണിക്കാണ് പ്രകാശനം.


മുൻ ISRO ചെയർമാൻ ഡോ.എസ് സോമനാഥ് ,ജസ്റ്റിസ് ( റിട്ട.) കുര്യൻ ജോസഫിന് ആദ്യ കോപ്പി നൽകിയാണ് പ്രകാശനം ചെയ്യുന്നത്. ഡിസി ബുക്സ് സി.ഇ.ഒ ഡി.സി രവി അദ്ധ്യക്ഷത വഹിക്കും.


സാഹിത്യകാരൻ എം. മുകുന്ദൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. അനീഷ് രാജൻ ( ഡയറക്ടർ, കേന്ദ്ര സാംസ്കാരിക വകുപ്പ് ,കാർട്ടൂണിസ്റ്റ്

സുധീർ നാഥ്,ബാബു പണിക്കർ എന്നിവർ പങ്കെടുക്കും.കെയുഡബ്ലിയുജെ ഡൽഹി പ്രസിഡൻ്റ് പ്രസൂൺ കണ്ടത്തിൽ പുസ്തക പരിചയം നടത്തും.ബാബു പണിക്കർ നന്ദി പറയും

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page