യാത്രാനുഭവം ഈസിയാക്കാൻ അദാനി വൺ സൂപ്പർ ആപ്പ്
- പി. വി ജോസഫ്
- Oct 22, 2024
- 1 min read

ഗൗതം അദാനിയുടെ കമ്പനി പുതിയൊരു ആപ്പ് ലോഞ്ച് ചെയ്തു. അദാനി വൺ എന്ന ആപ്പിൽ ട്രെയിൻ, ഫ്ലൈറ്റ്, ബസ്സ് ടിക്കറ്റുകൾ ഈസിയായി ബുക്ക് ചെയ്യാം. സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് നിരക്ക് കുറഞ്ഞ ടിക്കറ്റ് കണ്ടെത്താനും ഇത് പ്രയോജനപ്പെടും. എക്‌സ്ട്രാ ചാർജ്ജ് നൽകേണ്ടതില്ല. ആകർഷകമായ ഡീലുകളിൽ ഫുഡ് ആന്‍റ് ട്രാവൽ സർവ്വീസുകൾ കണ്ടെത്താം. ഇവയ്ക്കെല്ലാമുള്ള വൺ-സ്റ്റോപ്പ് സൊല്യൂഷനാണ് അദാനി വൺ.
യാത്രകളുടെ അനുഭവം അനയാസമാക്കാൻ ഡിസൈൻ ചെയ്തിരിക്കുന്ന ആപ്പിന്‍റെ യൂസർ-ഫ്രണ്ട്‍ലി ഇന്‍റർഫേസ് ഇതിനകം തന്നെ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും, iOS ഉപയോക്താക്കൾക്ക് ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം.











Comments