top of page

മൻ കി ബാത്ത് പുനരാരംഭിച്ചു; കാർത്തുമ്പി കുടകൾക്ക് പ്രശംസ

  • പി. വി ജോസഫ്
  • Jun 30, 2024
  • 1 min read


ree

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്ത് പുനരാരംഭിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്ത വോട്ടർമാർക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഭരണഘടനയിലും ജനാധിപത്യ പ്രക്രിയയിലും തകർക്കാനാകാത്ത വിശ്വാസമാണ് ജനങ്ങൾ അർപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂലൈ 26 ന് ആരംഭിക്കുന്ന പാരീസ് ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന നമ്മുടെ അത്‍ലറ്റുകൾക്ക് പിന്തുണ നൽകി ആവേശം പകരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകൾ നിർമ്മിക്കുന്ന കാർത്തുമ്പി കുടകളെ അദ്ദേഹം പരാമർശിച്ചു. ഈ സംരംഭത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ ഉൽകൃഷ്‍ടമായ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ ഇടയിൽ മാത്രമല്ല കേരളത്തിൽ ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, കൊച്ചി മെട്രോ എന്നിവിടങ്ങളിലും പ്രചാരം നേടിയിട്ടുള്ള ടോപ്പ് ബ്രാൻഡ് കുടകളാണ് കാർത്തുമ്പി മൾട്ടി കളർ കുടകൾ.




ree

ഇതിനു മുമ്പ് ഫെബ്രുവരി 25 നാണ് പ്രധാനമന്ത്രി ഈ പരിപാടിയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തത്. അതിനു ശേഷം തിരഞ്ഞെടുപ്പ് പ്രമാണിച്ച് അത് നിർത്തിവെച്ചു. വീണ്ടും താൻ ഈ പരിപാടിയിലൂടെ ജനങ്ങളുടെ മുമ്പിൽ എത്തുമെന്ന് അന്ന് പറഞ്ഞ കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. 111-ആമത് എപ്പിസോഡാണ് ഇന്ന് പ്രക്ഷേപണം ചെയ്തത്. മൻ കി ബാത്തിന്‍റെ പരിഭാഷ 22 ഇന്ത്യൻ ഭാഷകൾക്ക് പുറമെ ഫ്രെഞ്ച്, ചൈനീസ് എന്നിവ ഉൾപ്പെടെ 11 വിദേശ ഭാഷകളിലും പ്രക്ഷേപണം ചെയ്യുന്നുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page