top of page

മഹാനടന്‍റെ മകൻ "അമ്മ" യുടെ മെംബർ

  • പി. വി ജോസഫ്
  • Jul 10, 2024
  • 1 min read


ree

മഹാനടനായ സത്യന്‍റെ മകൻ സതീഷ് സത്യന് താരസംഘടനയായ 'അമ്മ' യിൽ മെംബർഷിപ്പ്. കൊച്ചിയിൽ ചേർന്ന പുതിയ ഭരണസമിതിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. അംഗത്വത്തിന് ആവശ്യം ഉന്നയിച്ചിട്ടും മുൻ ഭരണസമിതി ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നില്ല. സതീഷ് സത്യൻ ഇപ്പോൾ അഭിനയ രംഗത്ത് ഇല്ലെന്ന കാരണം പറഞ്ഞാണ് ഒഴിവാക്കിയത്. എന്നാൽ തനിക്ക് അർഹതയുണ്ടെന്ന് പറഞ്ഞുള്ള സതീഷ് സത്യന്‍റെ പ്രതികരണം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തരുന്നു.


സത്യന്‍റെ മൂന്നു മക്കളിൽ രണ്ടാമനാണ് സതീഷ് സത്യൻ. മൂന്ന് പേർക്കും അന്ധത ബാധിച്ചിരുന്നു. പൂർണമായി അന്ധനാകുന്നതിന് മുമ്പ് സതീഷ് സത്യൻ മൂന്ന് ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്‍റെ അഭിമാനമായിരുന്ന കെ.എസ്. സേതുമാധവൻ, പി.എൻ. മേനോൻ മുതലായവരുടെ ചിത്രങ്ങളിലാണ് പ്രധാന വേഷങ്ങൾ ചെയ്തത്. കാഴ്ച്ചഭംഗം ഗുരുതരമായതോടെ അഭിനയം നിർത്തിവെക്കേണ്ടി വന്നു. ഷൂട്ടിംഗ് വേളയിലെ തീക്ഷ്‌ണമായ പ്രകാശം കണ്ണുകളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഡോക്‌ടർമാരുടെ അഭിപ്രായം.


മലയാള സിനിമാ കുടുബത്തിലെ അംഗമായി ചേർത്തതിൽ സന്തോഷമുണ്ടെന്ന് 'അമ്മ' യുടെ തീരുമാനത്തോട് പ്രതികരിക്കവെ സതീഷ് സത്യൻ പറഞ്ഞു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page