top of page

മസ്ക്കിന്‍റെ എക്‌സിൽ നിന്ന് കൂട്ടപ്പലായനം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 16, 2024
  • 1 min read
ree

അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്‍റെ വിജയത്തെ തുടർന്ന് അദ്ദേഹത്തെ ശക്തമായി പിന്തുണച്ച് ഒപ്പം നിൽക്കുന്ന ഇലോൺ മസ്ക്കിന്‍റെ 'എക്‌സ്' പ്ലാറ്റ്‍ഫോമിൽ നിന്ന് അനേകം പേർ കൊഴിഞ്ഞുപോകുകയാണ്. എക്‌സിന്‍റെ എതിരാളിയായ 'ബ്ലൂസ്‍കൈ' എന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമിലേക്കാണ് യൂസർമാരുടെ കുത്തൊഴുക്ക്. നിലവിൽ 17 മില്യൻ യൂസർമാരാണ് ബ്ലൂസ്‍കൈക്ക് ഉള്ളത്. മസ്ക്ക് ഏറ്റെടുത്ത ട്വിറ്ററിന്‍റെ മേധാവിയായി പ്രവർത്തിച്ച ജാക്ക് ഡോർസെയാണ് ബ്ലൂസ്‍കൈ സ്ഥാപിച്ചത്. പിന്നീട് അദ്ദേഹം അതിൽ നിന്ന് വിട്ടു പോകുകയും ചെയ്തു. നിലവിൽ ജേയ് ഗ്രാബർ ആണ് ബ്ലൂസ്‍കൈയുടെ മേധാവി.


ട്രംപിനെയും അദ്ദേഹത്തെ പിന്തുണയക്കുന്നതിനാൽ മസ്ക്കിനെയും എതിർക്കുന്നവരാണ് കൂട്ടത്തോടെ എക്‌സിൽ നിന്ന് വിട്ടുപോകുന്നത്. കൂട്ടത്തോടെ ബ്ലൂസ്‍കൈയിലേക്ക് മാറുന്നവരിൽ വൻകിട സ്ഥാപനങ്ങളും സെലിബ്രിറ്റികളുമുണ്ട്. എങ്കിലും അതിന് എക്‌സിനോട് മത്സരിക്കാനുള്ള നിലയിലെത്താൻ ബഹുദൂരം മുന്നോട്ട് പോകാനുണ്ട്. എക്‌സിന് 250 മില്യൻ പ്രതിദിന ഉപയോക്താക്കളാണ് ഉള്ളത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page