മസ്ക്കിന് മക്കൾ മതിയാകുന്നില്ല
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 23, 2024
- 1 min read

ടെക്‌നോളജി രംഗത്ത് മാത്രമല്ല ടെക് ഭീമൻ ഇലോൺ മസ്ക്ക് ശോഭിക്കുന്നത്. മക്കളുടെ എണ്ണത്തിന്‍റെ കാര്യത്തിലും മുൻനിരയിലാണ്. ഈ വർഷമാദ്യം ഒരു കുഞ്ഞുകൂടി പിറന്ന രഹസ്യം ഇപ്പോൾ പുറത്തായി. ഇതിനകം മസ്ക്കിന് 11 മക്കളുണ്ട്. ആദ്യ ഭാര്യ എഴുത്തുകാരിയായ ജസ്റ്റിൻ മസ്ക്കിൽ അഞ്ച് മക്കളുള്ള മസ്ക്കിന് സംഗീത പ്രതിഭയായ ഗ്രൈംസിലും, സ്വന്തം കമ്പനിയിലെ ഉദ്യോഗസ്ഥയായ ഷിവോൺ സിലിസിലും മൂന്ന് മക്കൾ വീതമാണുള്ളത്. അതിന് പുറമെയാണ് സിലിസിൽ ഒരു കുഞ്ഞുകൂടി പിറന്ന കാര്യം പരസ്യമായത്. ന്യൂറാലിങ്ക് പ്രോജക്‌ട് മേധാവിയാണ് ഷിവോൺ സിലിസ്.
എല്ലാവർക്കും കൂടുതൽ മക്കൾ ഉണ്ടാകണമെന്നാണ് മസ്ക്കിന്‍റെ അഭിപ്രായം. ഇല്ലെങ്കിൽ മനുഷ്യവംശവും സംസ്ക്കാരവും ശിഥിലമാകുമെന്ന് അദ്ദേഹം 2021 ൽ അഭിപ്രായപ്പെട്ടിരുന്നു. തന്‍റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്ന് ആവശ്യപ്പെട്ട് മറ്റ് ചില ജീവനക്കാരെയും സമീപിച്ചതായി റിപ്പോർട്ടുണ്ട്. ഒരു എയർ ഹോസ്റ്റസിനോടും ഇതേ ആവശ്യം ഉന്നയിച്ച മസ്ക്ക് അവർക്ക് സമ്മാനമായി ഒരു കുതിരയെ നൽകാമെന്നാണ് ഓഫർ ചെയ്തത്. മക്കളുടെ ജനസംഖ്യ കൂട്ടാനുള്ള ഇംഗിതം തന്‍റെ കമ്പനിയിൽ ഇന്‍റേൺഷിപ്പിനെത്തുന്ന പെൺകുട്ടികളോടും മസ്ക്ക് പ്രകടിപ്പിക്കാറുണ്ടെന്നാണ് സംസാരം. മനുഷ്യകുലം നിലനിൽക്കണമെന്ന സദുദ്ദേശ്യം മാത്രം.










Comments