മലയാളി എസ്.ഐ ക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 14, 2024
- 1 min read

ഡൽഹി പോലീസ് എസ്.ഐ ഷാജഹാൻ എസ് വിശിഷ്‍ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അർഹനായി. തിരുവനന്തപുരം കോവളം സ്വദേശിയായ ഷാജഹാൻ 1987 ലാണ് ഡൽഹി പോലീസിൽ ചേർന്നത്. ഭാര്യ: ജഹനാര, മക്കൾ: മൊഹമ്മദ് അക്‌ബർ (ചണ്ഡിഗഢ്), ജഹംഗീർ (UK), നൂർജഹാൻ. ഡൽഹി പോലീസിൽ ലൈസൻസിംഗ് യൂണിറ്റിലാണ് ഷാജഹാന്‍റെ നിലവിലെ പോസ്റ്റിംഗ്. ഡിഫൻസ് കോളനിയിലാണ് താമസം.










Comments