മലിനീകരണം നേരിടാൻ വിന്‍റർ ആക്ഷൻ പ്ലാൻ തയ്യാറാകുന്നു
- പി. വി ജോസഫ്
- Sep 4, 2024
- 1 min read

വിന്‍റർ സീസൺ അടുക്കുന്നതോടെ ഡൽഹിയിലെ വായു മലിനീകരണം നേരിടാൻ എല്ലാവരും സഹകരിക്കണമെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാൽ റായ് അഭ്യർത്ഥിച്ചു. മലിനീകരണത്തിന്‍റെ തോത് കുറക്കുക എന്ന ലക്ഷ്യത്തോടെ വിന്‍റർ ആക്ഷൻ പ്ലാൻ തയ്യാറാക്കി വരികയാണ്. അതിലേക്ക് ഗുണപരമായ നിർദ്ദേശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം കോൺഗ്രസിന്‍റെയും ബിജെപി-യുടെയും അധ്യക്ഷന്മാർക്ക് കത്തെഴുതി. ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‍ദേവക്കും, ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവിനും എഴുതിയ കത്തിൽ തലസ്ഥാനത്തെ മലിനീകരണം കുറയ്ക്കാൻ ആം ആദ്‍മി സർക്കാർ എടുത്തിട്ടുള്ള വിവിധ നടപടികൾ അദ്ദേഹം വിശദമാക്കി.
മൊത്തം മലിനീകരണത്തിന്‍റെ 31 ശതമാനം മാത്രമാണ് ഡൽഹി നിവാസികൾ വരുത്തുന്നത്. ബാക്കി മലിനീകരണ തോതിന് ഉത്തരവാദി അയൽ സംസ്ഥാനങ്ങളാണെന്നുള്ള ശാസ്ത്ര, പരിസ്ഥിതി കേന്ദ്രത്തിന്‍റെ റിപ്പോർട്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. എതിർപ്പിലൂടെയല്ല എല്ലാവരുടെയും സഹകരണത്തിലൂടെ മാത്രമാണ് പരിഹാരം കാണാൻ കഴിയുകയെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ ഡൽഹിയിലെ മലിനീകരണത്തന് മുഖ്യ ഉത്തരവാദി പഞ്ചാബ് ആണെന്നും, അവിടുത്തെ മുഖ്യമന്ത്രിക്കാണ് കത്ത് എഴുതേണ്ടതെന്നും ബിജെപി അധ്യക്ഷൻ പ്രതികരിച്ചു.










Comments