മദ്യപിച്ചുള്ള ഡ്രൈവിംഗ് കൂടിയെന്ന് ട്രാഫിക് പോലീസ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 8, 2024
- 1 min read

ഡൽഹിയിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണത്തിൽ വർധന. ഈ വർഷം ജനുവരി 1 മുതൽ ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് 12,468 പേർക്കാണ് പിഴ ചുമത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലേതിനേക്കാൾ 27 ശതമാനമാണ് വർധന. 770 പേർക്ക് പിഴ ചുമത്തിയ രാജോരി ഗാർഡൻ സർക്കിൾ ഏരിയയാണ് ഇക്കാര്യത്തിൽ മുന്നിൽ. രോഹിണിയും പഞ്ചാബി ബാഗും തൊട്ടുപിന്നിലുണ്ട്.
ഡ്രിങ്ക് ആന്‍റ് ഡ്രൈവ് തടയാൻ ട്രാഫിക് പോലീസ് പരിശോധന ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.










Comments