മുളം തണ്ടിലെ വിസ്മയവുമായി ബാംബുമിഷൻ
- ന്യൂസ് ബ്യൂറോ , ഡൽഹി
- 5 days ago
- 1 min read

മുളയിൽ തീർത്ത പേന, ബുക്ക്മാർക്ക്, കീ ചെയിൻ, സ്പൈസ് ബോക്സ്, ക്ലോക്ക് തുടങ്ങി 50 ലധികം ഉത്പന്നങ്ങളാണ് അന്താരാഷ്ട്ര വിപണന മേളയിലെ കേരള പവലിയനിലെ ബാംബു മിഷൻ സ്റ്റാളിലുള്ളത്.

നൂറ് രൂപ മുതല്‍ 6000 രൂപ വരെയാണ് വില. മുളയിലുള്ള ഗൃഹാലങ്കാര ഉത്പന്നങ്ങൾ, അടുക്കള ഉപകരണങ്ങള്‍, ആഭരണം, കാലാരൂപ മാതൃകകൾ എന്നിവയും സ്റ്റാളിൽ ലഭ്യമാണ്. മേശപ്പുറത്തു വയ്ക്കാവുന്നതും തൂക്കിയിടാവുന്നതുമായ അലങ്കാര വിളക്കുകളുമുണ്ട്. വീടിനുള്ളില്‍ ചെടി വളർത്തുന്നതിനുള്ള മുളം ചട്ടി,
മുളം തണ്ടില്‍ അക്രിലിക് പെയിൻ്റിൽ ഒരുക്കിയ ചിത്രങ്ങൾ എന്നിവയ്ക്ക് ആവശ്യക്കാരുണ്ട്. തദ്ദേശിയ മുളയിനങ്ങൾ ഉപയോഗിച്ചാണ് ബാംബൂമിഷനിലെ കലാകാരന്മാര്‍ ഉത്പന്നങ്ങള്‍ നിർമിക്കുന്നത്. കല്ലന്‍ മുള, ആനമുള, ലാത്തി മുള, ചൂരല്‍ എന്നിവ നിർമാണത്തിനുപയോഗിക്കുന്നുണ്ട്.
--










Comments