top of page

മാതൃവേദിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾഗാന മത്സരങ്ങൾ നടത്തി.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Dec 22, 2024
  • 1 min read
ree

ഫരീദാബാദ് രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ 2024 ഡിസംബർ പതിനഞ്ചാം തീയതി ഉച്ചതിരിഞ്ഞ് മോണ്ട് ഫോർട്ട് സ്കൂളിൽ വച്ച് ക്രിസ്മസ് കരോൾഗാന മത്സരങ്ങൾ നടത്തി.


ഈ പരിപാടിയിൽ അഭിവന്ദ്യ കുരിയാക്കോസ് ഭരണികുളങ്ങര പിതാവിനോടൊപ്പം, ഫരീദാബാദ് രൂപത ജുഡീഷ്യൽ വികാർ, റവ. ഫാ.മാർട്ടിൻ പലമറ്റം, മോണ്ട്ഫോർട്ട് സ്കൂളിൻറെ പ്രിൻസിപ്പൽ ആയ ബ്രദർ ജോയ് തോമസ്, മാതൃവേദി രൂപത ഡയറക്ടർ ഫാ.നോബി കലാച്ചിറ, മാതൃവേദി പ്രസിഡണ്ട് ശ്രീമതി കവിത ഫ്രാൻസിസ്, മറ്റ് രൂപത ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.രൂപതയിലെ ഏഴു ഫൊറോനകളിലായി നടന്ന മത്സരത്തിൽ ഫൊറോന തലത്തിൽ ഒന്നാം സ്ഥാനം നേടിയ മാതൃവേദി ടീമുകളാണ് രൂപതലത്തിൽ മത്സരിച്ചത്.


ജസോല ഫൊറോനയുടെ കീഴിലുള്ള Ladoo sarai, Little Flower Church, ഒന്നാം സ്ഥാനവും, *ഗുരുഗ്രാം ഫൊറോനയുടെ കീഴിലുള്ള, St. Claret Church രണ്ടാം സ്ഥാനവും കരോൾബാഗ് ഫൊറോനയുടെ കീഴിലുള്ള Bl. Mariam Thressia Church മൂന്നാം സ്ഥാനവും നേടി.


ഒന്നും,രണ്ടും ,മൂന്നും, സ്ഥാനം നേടിയ ടീമുകൾക്ക് അഭിവന്ദ്യ കുര്യാക്കോസ് ഭരണികുളങ്ങര പിതാവ് ട്രോഫി നൽകി അഭിനന്ദിച്ചു, ഇതിൽ പങ്കെടുത്ത മറ്റുള്ള ടീമുകൾക്കും പ്രോത്സാഹന സമ്മാനവും നൽകി .

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page