മൈത്രി വാർഷികോത്സവം "Zest'25"
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 24
- 1 min read
Updated: Feb 25


ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർത്ഥി കൂട്ടായ്മയായ മൈത്രി വാർഷികോത്സo "Zest'25" ആര്യ സമാജ് സെന്റർ ഓഡിറ്റോറിയം, ഗ്രേറ്റർ കൈലാഷിൽ സംഘടിപ്പിച്ചു.

ചടങ്ങ് മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി സൽമാൻ കുർഷിദ് ഉദ്ഘാടനം ചെയ്തു. ജോൺ ബ്രിട്ടാസ് എം പി മുഖ്യ പ്രഭാഷണം നടത്തി,
സാമൂഹ്യ പ്രവർത്തകൻ പവിത്രൻ കൊയിലാണ്ടി,അസി. പ്രൊഫസർ മനുശങ്കർ മൈത്രി പ്രസിഡണ്ട് അൽത്താഫ് കെ ടി, സെക്രട്ടറി സുൽത്താന വി.പി, ട്രഷറർ അൽഹൻ കെ.ടി എന്നിവർ സംസാരിച്ചു.

ഡൽഹി യൂണിവേഴ്സിറ്റി ഇൻ്റർ കോളേജ് ആർച്ചറി ഗോൾഡ് മെഡൽ ജേതാവ് റൈദ നജീബ് നെ ചടങ്ങിൽ ആദരിച്ചു.നജാഹ് ജാഫർ, ആകാംക്ഷ പി. കോഷി, ഫാത്തിമ ഹന ,ജസീം, ഫർഹാന,ഉണ്ണിമായ, മുഹ്സിൻ , ഹിഷാം എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടിയും അരങ്ങേറി.











Comments