top of page

മെട്രോ യാത്രക്ക് മൊബൈൽ മതി, സ്‍മാർട്ട് കാർഡ് വേണമെന്നില്ല

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 17, 2024
  • 1 min read
ree

ഡൽഹി മെട്രോയിൽ മൾട്ടിപ്പിൾ ജേണി QR ടിക്കറ്റ് (MJQRT) അവതരിപ്പിച്ചു. ഒരു സിംഗിൾ യാത്രക്ക് പകരം റീച്ചാർജ്ജ് ചെയ്ത് പല യാത്രകൾക്കായി സ്‍മാർട്ട് കാർഡ് പോലെ തന്നെ ഉപയോഗിക്കാം. DMRC Momentum 2.0 എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് അതിലെ QR കോഡാണ് ഇതിനായി ഉപയോഗിക്കേണ്ടത്. സ്‍മർട്ട് കാർഡ് മറന്നാലോ റീച്ചാർജ്ജ് ചെയ്യാൻ വിട്ടുപോയാലോ ഇനി കുഴപ്പമില്ല. മൊബൈൽ എടുക്കാൻ മറക്കരുതെന്ന് മാത്രം. സ്‍മാർട്ട് കാർഡ് ഓൺലൈനിൽ റീച്ചാർജ്ജ് ചെയ്താൽ AVM മെഷീനിൽ വെച്ച് ടോപ്പ്-അപ്പ് ചെയ്യണമെന്ന അസൗകര്യവും MJQRT ടിക്കറ്റിന് ഒഴിവാകും. ഗേറ്റിലെ QR കോഡ് സ്‍കാനറിൽ കാണിച്ചാണ് എൻട്രിയും എക്‌സിറ്റും. തുക തീരുന്നതനുസരിച്ച് റീച്ചാർജ്ജ് ചെയ്യണം. മിനിമം 60 രൂപ ബാലൻസ് വേണം. പരമാവധി 3000 രൂപക്ക് റീച്ചാർജ്ജ് ചെയ്യാം. സ്‍മാർട്ട് കാർഡിന് ലഭ്യമായ അതേ ഡിസ്ക്കൗണ്ട് മൊബൈൽ ടിക്കറ്റിനും ലഭിക്കും. പീക്ക് സമയങ്ങളായ രാവിലെ 8 മുതൽ 12 വരെയും വൈകിട്ട് 5 മുതൽ 9 വരെയും 10 ശതമാനവും, ഓഫ് പീക്ക് സമയങ്ങളിൽ 20 ശതമാനവുമാണ് ഇളവ് ലഭിക്കുക.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page