മെട്രോ യാത്രികരുടെ എണ്ണത്തിൽ റിക്കോർഡ്
- പി. വി ജോസഫ്
- Aug 14, 2024
- 1 min read

ഡൽഹി മെട്രോയിൽ ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്ത ദിവസം ഇക്കഴിഞ്ഞ ഓഗസ്റ്റ് 13 ആണ്. 72.38 ലക്ഷം പേരാണ് മെട്രോ ഉപയോഗിച്ചത്. ഇതിനു മുമ്പ് കഴിഞ്ഞ ഫെബ്രുവരിയിൽ നേടിയ റിക്കോർഡ് ഇപ്പോൾ മറികടന്നെന്ന് DMRC സമൂഹമാധ്യമമായ എക്‌സിൽ വ്യക്തമാക്കി. 71.09 ലക്ഷം ആയിരുന്നു ഫെബ്രുവരി 13 ന് കൈവരിച്ച റിക്കോർഡ്. ഓഗസ്റ്റ് 13 ന് 72,38,271 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്.
നിലവിൽ ഡൽഹി മെട്രോ നെറ്റ്‍വർക്കിന്‍റെ വിസ്‍തൃതി 393 കിലോമീറ്ററാണ്. നോയിഡ-ഗ്രേറ്റർ നോയിഡ കോറിഡോറും, ഗുരുഗ്രാം റാപ്പിഡ് മെട്രോയും ഉൾപ്പെടെ ആകെ 2888 സ്റ്റേഷനുകളാണ് ഉള്ളത്.










Comments