ക്യാൻസർ ബോധവൽക്കരണ ക്ലാസും, ആരോഗ്യ പരിശോധന ക്യാമ്പും ഗുരുഗ്രാം സെൻ്റ് ഗ്രീഗ്ഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് നടന്നു
- ഷിബി പോൾ മുളന്തുരുത്തി
- 6 days ago
- 1 min read

ഡൽഹി ഭദ്രാസന മർത് മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെൻ്ററും, ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 13 ത് എപ്പിസോഡും മാമോഗ്രഫിയും മെഗാ ഹെൽത്ത് ക്യാമ്പും നടന്നതിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസിന് ഡോക്ടർ അവിനാഷ് നേതൃത്വം നൽകുന്നു. പൂജ, സിസ്റ്റർ ഭീന, കല്പന, ഡോക്ടർ സൈയാദാ ഷാൻ,റവ. ഫാ.സുമോദ് ജോൺ,ശ്രിമതി ജെസ്സി ഫിലിപ്പ്, ബീന ബിജു, ആശ റോയി, ബാലകൃഷൻ, നിഖിൽ, റെജി റ്റി മാണി എന്നിവർ സമീപം.
ന്യൂഡൽഹി ക്യാൻസർ ബോധവൽക്കരണ ക്ലാസും, ആരോഗ്യ പരിശോധന ക്യാമ്പും ഗുരുഗ്രാം സെൻ്റ് ഗ്രീഗ്ഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് നടന്നു*

ഡൽഹി ഭദ്രാസന മർത് മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെൻ്ററും,ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 13 ത് എപ്പിസോഡും മാമോഗ്രഫിയും മെഗാ ഹെൽത്ത് ക്യാമ്പും 16/11/2025 ന് 10 മുതൽ 3.30 വരെ ഗുരുഗ്രാം സെൻ്റ് ഗ്രീഗ്ഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വച്ചു നടത്തി,ക്യാൻസർ ബോധവൽക്കരണ ക്ലാസുകൾക്ക് ഡോക്ടർ അവിനാഷ് വിവരിച്ചു നൽകി, ഡോക്ടർ സൈയാദാ ഷാൻ, സിസ്റ്റർ ബീന,ശ്രിമതി ജെസ്സി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മർത് മറിയം വനിതാ സമാജം), ശ്രീമതി ബീനാ ബിജു, ശ്രീമതി ആശാ റോയി,റെജി റ്റി മാണി, എന്നിവർ ഹെൽത്ത് ക്യാമ്പിനും, ക്ലാസുകൾക്കും നേതൃത്വം നൽകി, ഗുരുഗ്രാം സെൻ്റ് ഗ്രീഗ്ഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ.സുമോദ് ജോൺ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, മർത് മറിയം വനിതാ സമാജവും ഈ പ്രോഗ്രാമിന്റെ ക്രമീകരണങ്ങൾ ഭംഗിയായി നിർവഹിച്ചു. ഈ ഹെൽത്ത് ക്യാമ്പിൽ ഏകദേശം നൂറോളം അംഗങ്ങൾ പങ്കെടുത്തു.











Comments