top of page

മുഖ്യമന്ത്രി വി ഡി സതീശന് ഡൽഹി വൈക്കം സംഗമം പ്രതിനിധികൾ ആശംസകൾ അറിയിച്ചു.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 11 minutes ago
  • 1 min read

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശ്രീ.വി ഡി സതീശന് ഡൽഹി വൈക്കം സംഗമം പ്രതിനിധികൾ ആശംസകൾ അറിയിച്ചു. കേരള ഹൗസ് ഡൽഹിയിൽ വച്ചായിരുന്നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടന്നത്. കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും ആയി ദീർഘവീക്ഷണം ഉള്ളതും ജന ക്ഷേമകരവുമായ ഒരു ഭരണ അവസരം ആയിരിക്കട്ടെ എന്ന് പ്രതിനിധികൾ ആശംസിച്ചു. ഏറെ സൗഹാർദ്ദപരമായ കൂടിക്കാഴ്ചയിൽ, പ്രവാസികളുടെയും നാട്ടുകാരുടെയും വിവിധ വിഷയങ്ങൾ കേൾക്കുവാൻ അദ്ദേഹം സമയം കണ്ടെത്തുകയും, എന്താവശ്യങ്ങൾക്കും എല്ലാവിധ പിന്തുണയും ഇടപെടലുകളും ഉറപ്പു നൽകുകയും ചെയ്തു. ഡൽഹി വൈക്കം സംഗമം പ്രസിഡണ്ട് ശ്രീ അജിത് മഴുവൻ ചേരിൽ, സെക്രട്ടറി ശ്രീമതി ഷേർലി രാജൻ, മുൻ സെക്രട്ടറി TO തോമസ്, വൈസ് പ്രസിഡന്റ് ശ്രീ പ്രിൻസ് പാറാവേലി എന്നിവർ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page