top of page

മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ജാമ്യം അനുവദിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 13, 2024
  • 1 min read
ree

ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് സുപ്രീം കോടതി ജാമ്യം നൽകി. ഇന്നുതന്നെ കേജരിവാൾ ജയിൽ മോചിതനാകും. കേസിൽ CBI അറസ്റ്റ് ചെയ്ത നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജ്ജിയിലാണ് കേജരിവാളിന് ആശ്വാസകരമായ ഉത്തരവ് ലഭിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ 26 നാണ് CBI അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജൽ ഭുയൻ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.


ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കേജരിവാളിന്‍റെ മോചനം ആം ആദ്‍മി പാർട്ടിക്ക് വലിയ ഊർജ്ജം പകരും. കോടതി ഉത്തരവ് പാർട്ടി അണികളിൽ വലിയ ആഹ്ളാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. കള്ളത്തരങ്ങൾക്കും ഗൂഢാലോചനകൾക്കും എതിരെ സത്യത്തിന്‍റെ വിജയമാണ് കോടതി വിധിയെന്ന് മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു. സത്യത്തെ തടസ്സപ്പെടുത്താൻ കഴിയുമെങ്കിലും ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അതിഷി പറഞ്ഞു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page