ബർത്ത്‍ഡേ ബോയ് അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 22, 2024
- 1 min read

അമേരിക്കയിൽ പിറന്നാൾ ആഘോഷത്തിനിടെ ബർത്ത്‍ഡേ ബോയിക്ക് ദാരുണാന്ത്യം. ഇന്ത്യൻ വിദ്യാർത്ഥിയായ ആര്യൻ റെഡ്ഡി എന്ന 23 കാരനാണ് സ്വന്തം തോക്ക് ക്ലീൻ ചെയ്യാൻ എടുത്തപ്പോൾ നെഞ്ചിൽ വെടിയുണ്ട തറച്ചത്. പുതിയ ഹണ്ടിംഗ് ഗൺ കാട്ടി കൂട്ടുകാരുടെ ഇടയിൽ ഷൈൻ ചെയ്യാനായിരുന്നു ഉദ്ദേശ്യം. ലൈസൻസ് എടുത്തിരുന്നു. അറ്റ്‍ലാന്‍റയിലെ സ്വന്തം വീട്ടിലാണ് സംഭവം. ആഘോഷത്തിന്‍റെ ആവേശത്തിലായിരുന്ന കൂട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൻസാസ് യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ സയൻസ് ബിരുദ വിദ്യാർത്ഥിയാണ്. തെലങ്കാന സ്വദേശിയാണ്. കുടുംബം നാട്ടിലായതിനാൽ മൃതദേഹം ഇന്നു രാത്രിയോടെ നാട്ടിലെത്തിക്കും.










Comments