top of page

ബജറ്റിൽ ഡൽഹിക്ക് അവഗണന; അതിഷിക്ക് അമർഷം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 24, 2024
  • 1 min read


ree

കേന്ദ്രബജറ്റിൽ ഡൽഹിക്ക് അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നും ജനങ്ങളോടുള്ള വഞ്ചനയാണ് ഈ സമീപനമെന്നും ഡൽഹി ധനകാര്യ മന്ത്രി അതിഷി പറഞ്ഞു. ആദായ നികുതിയിനത്തിലും GST ഇനത്തിലും ഡൽഹിയുടെ സംഭാവന മികച്ചതാണെന്ന് അവർ ചൂണ്ടിക്കാട്ടി. എന്നിട്ടും തുടർച്ചയായി ബജറ്റിൽ തലസ്ഥാന നഗരത്തോട് അവഗണനയാണ് കാട്ടുന്നതെന്ന് അവർ കുറ്റപ്പെടുത്തി.


കഴിഞ്ഞ വർഷം അനുവദിച്ച തുകതന്നെയാണ് ഇത്തവണയും ഡൽഹിക്ക് അനുവദിച്ചിരിക്കുന്നത്. ഡൽഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആറ് ശതമാനം കുറവാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്.


അതേസമയം ബജറ്റിന്‍റെ കാര്യത്തിൽ അതിഷി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, ഡൽഹി സർക്കാർ ആവശ്യപ്പെട്ടതിലും കൂടുതൽ ബജറ്റിൽ നൽകിയിട്ടുണ്ടെന്നും BJP യുടെ സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്‍ദേവ പറഞ്ഞു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page