ബീഹാറിൽ രണ്ടാഴ്ച്ചക്കുള്ളിൽ തകർന്നത് പത്ത് പാലങ്ങൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 4, 2024
- 1 min read

കനത്ത മഴയിൽ ബീഹാറിൽ ഇന്നലെ മാത്രം നാല് പാലങ്ങൾ തകർന്നു. കഴിഞ്ഞ രണ്ടാഴച്ചക്കുള്ളിൽ തകർന്ന പാലങ്ങളുടെ എണ്ണം ഇതോടെ പത്തായി ഉയർന്നു. പല സ്ഥലങ്ങളിലേക്കും റോഡ് മാർഗ്ഗമുള്ള ഗതാഗതം പൂർണമായും നിലച്ചു. ചില ഗ്രാമങ്ങൾ ഒറ്റപ്പെടുകയും ചെയ്തു.
പാലങ്ങൾ തകരാനുള്ള കാരണങ്ങൾ കണ്ടെത്താൻ സംസ്ഥാന ഗവൺമെന്‍റ് അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാരെന്ന് കണ്ടെത്തുന്ന കോൺട്രാക്‌ടർമാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ തക്കീത് നൽകി. അധികൃതരുടെ അനാസ്ഥയും അഴിമതിയുമാണ് ഇതിന് കാരണമെന്ന് RJD നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് കുറ്റപ്പെടുത്തി. അതിനിടെ, എല്ലാ പാലങ്ങളുടെയും ഘടനാപരായ ഓഡിറ്റ് നടത്തണമെന്ന ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജ്ജി ഫയൽ ചെയ്തു. പഴക്കം ചെന്നതും ദുർബ്ബലമായതുമായ നിരവധി പാലങ്ങൾ അപകടാവസ്ഥയിലാണെന്ന് ഹർജ്ജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.










Comments