ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 19, 2024
- 1 min read

ന്യൂഡൽഹി: ബാലഗോകുലം ഡൽഹി എൻ സി ആർ സംസ്ഥാന വാർഷിക സമ്മേളനം 2024 ജൂലൈ 21 ഞായറാഴ്ച രാവിലെ 9:30 ന് കേന്ദ്ര ന്യുനപക്ഷ ക്ഷേമ, മത്സ്യ - മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന വകുപ്പ് സഹമന്ത്രി ശ്രീ. ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.
ഐ ഐ എം സി ഓഡിറ്റോറിയത്തിൽ വെച്ച് (അരുണാ അസഫലി മാർഗ് ) നടക്കുന്ന ചടങ്ങിൽ രാഷ്ട്രീയ സ്വയം സേവക സംഘം ഭാരത് ഭാരതി പ്രാന്തീയ സംയോജക് ഡോ. അംബരീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തും. 2023-24 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, സംഘടനാ റിപ്പോർട്ടും, വരവ് ചിലവ് കണക്കുകളും, അവതരിപ്പിച്ച ശേഷം, 2023-24 അദ്ധ്യയന വർഷത്തിൽ സംസ്ഥാന തലത്തിൽ പത്തിലും, പന്ത്രണ്ടിലും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങളും, മികച്ച കയ്യെഴുത്തു പതിപ്പുകൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്യും. തുടർന്ന് ബാലഗോകുലം ഉത്തര കേരളം അധ്യക്ഷൻ ശ്രീ. എൻ ഹരീന്ദ്രൻ മാസ്റ്റർ കാര്യകർത്താക്കൾക്കു മാർഗദർശനം നൽകും. പുതിയ വർഷത്തേക്കുള്ള മേഖല സമിതി പ്രവർത്തകരെയും, സംസ്ഥാന സമിതി പ്രവർത്തകരെയും പ്രഖ്യാപിച്ച ശേഷം അടുത്ത വർഷത്തേക്കുള്ള പ്രവർത്തന രൂപരേഖ സമ്മേളനം ചർച്ച ചെയ്യും. ഡൽഹി ബാലഗോകുലത്തിന്‍റെ രജത ജയന്തി ആഘോഷങ്ങളെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്യും.










Comments