top of page

ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖല വാർഷിക പൊതുസമ്മേളനം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 2 hours ago
  • 1 min read

ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖല വാർഷിക പൊതുസമ്മേളനം ജൂലൈ 5, ഞായറാഴ്ച, ആർ കെ പുരം സെക്ടർ-9 ൽ ഉള്ള ആര്യ സമാജം മന്ദിർ

വെച്ച് നടത്തി.


സമ്മേളനം ബാലഗോകുലം ഡൽഹി എൻ സി ആർ അധ്യക്ഷൻ പി കെ സുരേഷ്, പൊതുകാര്യദർശി ബിനോയ്‌ ബി ശ്രീധരൻ, സംഘടനാ കാര്യദർശി അജികുമാർ, കാര്യദർശി രാജീവ്‌ കുമാർ, മേഖലാ രക്ഷാധികാരി എം ഡി രാധാകൃഷ്ണൻ, അധ്യക്ഷൻ വി

എസ് സജീവ് കുമാർ, സംഘട്ടന കാര്യദർശി ഗിരീഷ് എസ് നായർ തുടങ്ങിയവർ ചേർന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.

മേഖലാ അധ്യക്ഷൻ വി എസ് സജീവ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുസമ്മേളനത്തിൽ, 2025-26വർഷത്തെ പ്രവർത്തന റിപ്പോർട്ട്‌, സംഘടനാ റിപ്പോർട്ട്‌, വരവ് ചിലവ് കണക്ക് എന്നിവ അവതരിപ്പിച്ചു.


തുടർന്ന് ബാലഗോകുലം സംസ്ഥാന സംഘടന കാര്യദർശി അജികുമാർ മേഖലയുടെ 2026-27 വർഷത്തേക്കുള്ള 35 പേരടങ്ങിയ പുതിയ മേഖലാ സമിതിയുടെ പ്രഖ്യാപനം നിർവഹിച്ചു. ദക്ഷിണ മദ്ധ്യ മേഖലാ ഭാരവാഹികളായി എം ഡി രാധാകൃഷ്ണൻ (രക്ഷാധികാരി), കെ പി രാജീവൻ, ആര്യ വാസുദേവൻ, (സഹ രക്ഷാധികാരി), വി എസ് സജീവ് കുമാർ(അധ്യക്ഷൻ), ഇന്ദ്ര ആനന്ദ്, ടി കെ സന്തോഷ് കുമാർ (ഉപാധ്യക്ഷൻ), ഗിരീഷ് എസ് നായർ (ജനറൽ സെക്രട്ടറി), വി നാരായണൻ കുട്ടി (ഓർഗനൈസിങ് സെക്രട്ടറി) ബിജി കൃഷ്ണൻ ( ജോ. ഓർഗനൈസിങ് സെക്രട്ടറി ), എ ഹരീഷ്, ബിന്ദു തുഷാർ, ബിനീഷ്, സുജിത്ത് കെ പി (സെക്രട്ടറി) വിഷ്ണുദാസ് (ട്രഷറർ), ആശ ഗിരീഷ് (ഭഗിനി പ്രമുഖ്), ഹൃദ്യ ഹരീഷ്, (സഹ ഭഗിനി പ്രമുഖ്) കൂടാതെ വിവിധ സംയോജകരായി വിജയ സുനിൽ (അമൃതഭാരതി), സത്യ സുരേഷ്, ആശാ ഗിരീഷ് (മലയാളം ക്ലാസ്സ് ) ബിനു, രാധാകൃഷ്ണൻ നായർ ( സംയക്), ബിജു നായർ (മയിൽപീലി), മായ വി നായർ, ലെജു വത്സൻ (കൈയ്യെഴുത്തു പുസ്തകം ) മുരളി, മോഹന ചന്ദ്രൻ പിള്ള (വിവേക യുവ ജാഗ്രത), അശോകൻ, രാജീവ്‌ നായർ (കലാപരിപാടി), കെ സി സുശീൽ (മീഡിയ) വിവിധ കമ്മിറ്റി മെമ്പർമാരായി ശ്രീജിത്ത്‌, എൻ രാജേന്ദ്രൻ, പ്രീത സുഭാഷ്, ബിന്ദു ഷിജു എന്നിവരെ തിരഞ്ഞെടുത്തു. ചടങ്ങിൽ ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ പി കെ സുരേഷ്, പൊതുകാര്യദർശി ബിനോയ്‌ ബി ശ്രീധരൻ, സംഘടനാ കാര്യദർശി അജികുമാർ, കാര്യദർശി രാജീവ്‌ കുമാർ തുടങ്ങിയവർ പുതിയ സമിതിയ്ക്കു ആശംസകൾ നേർന്നു സംസാരിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page