top of page

ജനസംസ്കൃതി ആർ. കെ. പുരം ബ്രാഞ്ച് 2026 വർഷത്തെ പ്രവേശനോത്സവം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 12 minutes ago
  • 1 min read

ജനസംസ്കൃതി ആർ. കെ. പുരം ബ്രാഞ്ച് നടത്തിവരുന്ന മലയാളം ക്ലാസുകളുടെ 2026 വർഷത്തെ പ്രവേശനോത്സവം ഇന്ന് വൈകിട്ട് ആർ. കെ. പുരം സെക്ടർ 9-ലെ ആര്യസമാജ് മന്ദിർ ഹാളിൽ വച്ച് നടന്നു. മലയാളം മിഷൻ ഡൽഹി ചാപ്റ്റർ സെക്രട്ടറി ശ്രീ. എ. കെ. പ്രസാദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കണിക്കൊന്ന സൂര്യകാന്തി എന്നീ ക്ലാസുകളിലേക്ക് പ്രവേശനം തുടങ്ങിക്കഴിഞ്ഞു.

ക്ലാസ്സുകളുടെ വിശദവിവരങ്ങൾ ഉടനെ എല്ലാവരുമായും പങ്കുവയ്ക്കുന്നതാണ്. എല്ലാ രക്ഷാകർത്താക്കളും തങ്ങളുടെ കുട്ടികളെ മലയാളം ക്ലാസിലേക്ക് പ്രവേശനം നേടുന്നതിന് ശ്രമിക്കണം എന്നും അഭ്യർത്ഥിക്കുന്നു.

ആമ്പൽ , നീലക്കുറിഞ്ഞി ക്ലാസുകൾ ഓൺലൈൻ ആയിട്ടാണ് നടക്കുന്നത്.

പ്രവേശനം നേടിയിട്ടുള്ള കുട്ടികൾ ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യണം. അവർക്കുള്ള വിശദമായ അറിയിപ്പുകൾ താമസിയാതെ ഉണ്ടാകും.


പ്രസ്തുത പരിപാടിയിൽ പഠനകേന്ദ്രത്തിന്റെ ഭാഗമായുള്ള ഓൺലൈൻ ലൈബ്രറിയുടെ ഉദ്ഘാടനം ഡോ. ശോഭന വാര്യർ (അസോസിയേറ്റ് പ്രൊഫസർ, കമലാ നെഹ്‌റു കോളേജ്) നിർവഹിച്ചു. ആയിരത്തിലധികം പുസ്തകം ഉള്ള ലൈബ്രറിയിൽ നിന്ന് ആവശ്യക്കാർക്ക് അവരുടെ വീടുകളിൽ പുസ്തകം എത്തിച്ചു കൊടുക്കുന്നതാണ് ഈ ഓൺലൈൻ ലൈബ്രറി. പുസ്തകങ്ങൾ ആവശ്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പറുകൾ

9911020169, 9015658330, 9958018853, 9013689383, 9310337716, 8800937300

8810915692


സുധീഷ് ബാലൻ, അമൽജിത്, അനീഷ് ഉണ്ണി , നവനീത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന നാടക ശില്പശാലയിൽ 30 ൽ അധികം കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.


ചെയർമാൻ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിസാർ സ്വാഗതം പറഞ്ഞു. മഹിളാ വിങ്ങ് കൺവീനർ ബുഷ്റ ആശംസകൾ അറിയിച്ചു. ജോയിൻ സെക്രട്ടറി രാജഗോപാൽ നന്ദി പറഞ്ഞു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page