ബാലഗോകുലം തിരുവാതിര, കബഡി മത്സരങ്ങൾ ഡിസംബർ 25 ന്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 23, 2024
- 1 min read

ബാലഗോകുലം ഡൽഹി എൻ സി ആറിന്റെ നേതൃത്വത്തിൽ സംസ്ഥാന തല തിരുവാതിരക്കളി, കബഡി മത്സരങ്ങൾ ഡിസംബർ 25 (ബുധനാഴ്ച) രാവിലെ 9 30 മുതൽ നെഹ്‌റു നഗറിലെ സരസ്വതി വിദ്യാമന്ദിർ സ്കൂളിൽ വെച്ച് നടത്തുന്നതാണ്. തിരുവാതിരക്കളി മത്സരങ്ങൾ സീനിയർ, ജൂനിയർ വിഭാഗങ്ങൾക്കും കബഡി മത്സരങ്ങൾ സീനിയർ ആൺകുട്ടികൾക്കും വേണ്ടിയാണു സംഘടിപ്പിക്കുന്നത്. സംസ്ഥാന തലത്തിൽ നടക്കുന്ന മത്സരങ്ങളിൽ ഡൽഹിയിലെ എട്ടു മേഖലകളിൽ നിന്നും പ്രഗത്ഭരായ ടീമുകളാണ് മത്സരത്തിനെത്തുന്നത്. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും ജനുവരി 12 ന് നടക്കുന്ന വിവേകാനന്ദ ജയന്തി ദിനത്തിൽ സമ്മാനിക്കും.











Comments