ബ്രസ്സൽസ് എയർലൈൻസ് ദ ബെസ്റ്റ് എയർലൈൻ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 4, 2024
- 1 min read

ആഗോളതലത്തിൽ എയർലൈൻസുകളുടെ റാങ്കിംഗിൽ ഏറ്റവും ഉയരത്തിൽ പറക്കുന്നത് ബ്രസ്സൽസ് എയർലൈൻസ്. ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർഹെൽപ്പിന്‍റെ 2024 ലെ റിപ്പോർട്ടിലാണ് ഏറ്റവും പുതിയ റാങ്കിംഗ് പുറത്തുവിട്ടത്. 2018 മുതൽ ഒന്നാം സ്ഥാനത്തായിരുന്ന ഖത്തർ എയർവേയ്‌സിനെ പിന്തള്ളിയാണ് ബ്രസ്സൽസ് എയർലൈൻസ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്നത്. കസ്റ്റമർ സംതൃപ്തി, കൃത്യനിഷ്‍ഠ, സേവന മികവ്, യാത്രക്കാരുടെ ഫീഡബാക്ക് എന്നിങ്ങനെ പല ഘടകങ്ങൾ വിലയിരുത്തിയാണ് റാങ്കിംഗ് തീരുമാനിക്കുന്നത്.
പുതിയ ലിസ്റ്റിൽ ടുണിസ് എയറാണ് ഏറ്റവും പിന്നിൽ നിൽക്കുന്നത്. 109 ആണ് സ്ഥാനം. ഇന്ത്യയിലെ എയർലൈനുകളുടെ കാര്യത്തിൽ ഇൻഡിഗോയാണ് ഏറ്റവും പിന്നിൽ. ലിസ്റ്റിൽ 103 ആണ് ഇൻഡിഗോയുടെ സ്ഥാനം.











Comments