ബി പി ഡി കേരളയുടെ വാർഷിക യോഗം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 17
- 1 min read

ബ്ലഡ് പ്രൊവിഡഴ്സ് ഡ്രീം കേരള, ബി പി ഡി കേരളയുടെ ആറാമത് വാർഷിക യോഗം പി എസ് എം പിള്ള യുടെ വസതിയിൽ വെസ്റ്റ് കിദ്വായ് നഗറിൽ നടത്തി. ചെയർമാൻ Dr. അനിൽ ടി കെ യുടെ അധ്യക്ഷനായിരുന്നു . 13,500 യൂണിറ്റ് രക്‌തദാനം പൂർത്തീകരിച്ചതിന്റെ നിറവിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. കൂടാതെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയുണ്ടായി. ജോയിൻ സെക്രട്ടറിയായി ശ്രീ എം എസ് ജയൻ, ട്രസ്റ്റീസ് ശ്രീ സാബു കെ.സി, ശ്രീമതി ഷെർലി രാജൻ, ശ്രീമതി ചാരുലത ശശീന്ദ്രൻ, ശ്രീമതി നന്ദിനി സിംഗ് എന്നിവരെ പുതിയതായി തെരഞ്ഞെടുക്കുകയുണ്ടായി.










Comments