top of page

ഫരീദാബാദ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അഖണ്ഡ ഹനുമാൻ ചാലിസ മഹാജ്ഞം സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ , ഡൽഹി
3 hours ago
1 min read

സെക്ടർ 31 ശ്രീ കൃഷ്ണ നവഗ്രഹ ക്ഷേത്രത്തിൽ നടന്ന അഖണ്ഡ ഹനുമാൻ ചാലിസ മഹാജ്ഞം ഫരീദാബാദ് നിവാസികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ആത്മീയ അനുഭവമായി മാറി. ശ്രീ കൃഷ്ണ നവഗ്രഹ ക്ഷേത്രം, വിഎച്ച്പി,ഹിന്ദു സേവാ സദൻ, സെൽഫ് ലെസ്സ് സർവീസ് സൊസൈറ്റി എന്നിവയുൾപ്പെടെയുള്ള നിരവധി മത-സാമൂഹിക സംഘടനകളുടെ സംയുക്ത സഹകരണത്തോടെയാണ് ഈ വിപുലമായ യജ്ഞം വിജയകരമായി പൂർത്തിയായത്.


ഒരു ലക്ഷത്തിലധികം തവണ ഹനുമാൻ ചാലിസ ചൊല്ലിയുള്ള ഈ മഹാജ്ഞത്തിൽ പങ്കെടുക്കാനായി ഡൽഹി-എൻ.സി.ആർ മേഖലയിൽ നിന്നും നിരവധി പേരാണ് എത്തിച്ചേർന്നത്.


എൻ.സി.ആറിലും, പ്രത്യേകിച്ചും ഫരീദാബാദിലുമായി നാലായിരത്തിലധികം വരുന്ന രാമഭക്തരുടെ സജീവ സാന്നിധ്യത്തിൽ തുടർച്ചയായി ഏഴ് മണിക്കൂറുകളോളമാണ് പാരായണം നീണ്ടുനിന്നത്.

വിപുലമായ ജനപങ്കാളിത്തം

വിവിധ സാമൂഹിക സേവന സംഘടനകൾ, ക്ഷേത്രങ്ങളിലെ വനിതാ മണ്ഡലങ്ങൾ, സുന്ദരകാണ്ഡം-ഭജൻ കീർത്തന സംഘങ്ങൾ, 15-ലധികം സ്കൂളുകളിലെ വിദ്യാർത്ഥികൾ, 50-ലധികം ക്ഷേത്രങ്ങളിലെ പൂജാരിമാർ എന്നിവരുടെ സജീവ പങ്കാളിത്തം ചടങ്ങിന് കൂടുതൽ തിളക്കമേകി.

ഹനുമാൻ ചാലിസ പുസ്തക വിതരണം, ലഘുഭക്ഷണം, വാഹന പാർക്കിംഗ്, ഡോക്ടർമാരുടെ സേവനത്തോടുകൂടിയ അത്യാഹിത വൈദ്യസഹായം എന്നിവയ്ക്ക് പുറമേ ചടങ്ങിന്റെ സമാപനത്തിൽ മഹാപ്രസാദ വിതരണവും നടത്തി.


സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ളവരും മത-സാമൂഹിക സംഘടനകളും ഈ ഈശ്വരീയ കർമ്മത്തിൽ ഒത്തുകൂടി വിജയിപ്പിച്ചതിന് ശ്രീ കൃഷ്ണ നവഗ്രഹ ക്ഷേത്ര സമിതി ചെയർമാൻ ശ്രീ എൻ.എച്ച്. കൃഷ്ണമൂർത്തി, പ്രസിഡന്റ് ശ്രീ സുബ്രഹ്മണ്യൻ, സെക്രട്ടറി ശ്രീ ഗോപകുമാർ എന്നിവർ നന്ദി രേഖപ്പെടുത്തി.


Recent Posts

See All
നോര്‍ക്ക പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ (PLAC)ഏഴു രാജ്യങ്ങളിലേയ്ക്ക് ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ ക്ഷണിക്കുന്നു

വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമോപദേശം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (PLAC) സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ,ഇ), കുവൈറ്റ്, ഖത്തർ, ഓസ്ട്രേ

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page