ഫ്ലൈറ്റിൽ ഭക്ഷണം നിരസിച്ച യാത്രക്കാരൻ സ്വർണ്ണക്കടത്തിന് പിടിയിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 17, 2024
- 1 min read

ന്യൂഡൽഹി: സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കാപ്‍സ്യൂളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച എയർ ഇന്ത്യ യാത്രികനെ ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. ജെദ്ദയിൽ നിന്ന് ഡൽഹിയിലെത്തിയ യാത്രക്കാരനെ നിരീക്ഷിക്കണമെന്ന് ഫ്ലൈറ്റ് ക്രൂ കസ്റ്റംസിന് നിർദ്ദേശം നൽകിയിരുന്നു. അഞ്ചര മണിക്കൂർ നീണ്ട യാത്രയിൽ ഇയാൾ ഭക്ഷണം നിരസിച്ചതാണ് എയർ ഹോസ്റ്റസിന് സംശയം തോന്നാൻ ഇടയാക്കിയത്. പല തവണ ഭക്ഷണവുമായി സമീപിച്ചിട്ടും അയാൾ നിരസിക്കുകയാണ് ചെയ്തത്. വെള്ളം പോലും വാങ്ങാനോ കുടിക്കാനോ അയാൾ തയ്യാറായില്ല. എയർ ഹോസ്റ്റസ് മറ്റുള്ളവരെ അറിയിക്കുകയും, വിമാനം ലാൻഡ് ചെയ്യുമ്പോൾ മുതൽ ഇയാളുടെ നീക്കം നരീക്ഷിക്കണമെന്ന് ഗ്രൗണ്ട്സ്റ്റാഫിനും കസ്റ്റംസിനും സന്ദേശം നൽകുകയും ചെയ്തു.
കസ്റ്റംസ് ചോദ്യം ചെയ്തപ്പോൾ സ്വർണ്ണം ഒളിപ്പിച്ചിട്ടുണ്ടെന്ന് അയാൾ സമ്മതിച്ചു. 1096.76 ഗ്രാം സ്വർണമാണ് പേസ്റ്റ് രൂപത്തിലാക്കി കാപ്‍സ്യൂളുകളിൽ ഒളിപ്പിച്ചിരുന്നതെന്നും, ഏകദേശം 69 ലക്ഷം രൂപ വിലവരുമെന്നും ജോയിന്‍റ് കമ്മീഷണർ (കസ്റ്റംസ്) മോണിക്ക യാദവ് പറഞ്ഞു. തുടർന്ന് അയാളെ അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.










Comments