ഫാ. പോൾ പൂവത്തിങ്കലിന്റെ കച്ചേരി കേരള ക്ലബ്ബ് ഓഡിറ്റോറിയത്തിൽ അരങ്ങേറി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 3
- 1 min read

കേരള ക്ലബ്ബ് ഓഡിറ്റോറിയത്തിൽ ഒക്ടോബർ 1 ന് വൈകുന്നേരം 6 മണിക്ക് അരങ്ങേറിയ കച്ചേരിയിൽ ഫാ. പോളിന്റെ കൂടെ വയലിൻ പ്രൊഫ അബ്ദുൾ അസ്സിസ്, മൃദ0ഗം ശ്രീ ഗോപൻ, ശ്രീ മന്നായി എൻ കണ്ണൻ ഘടം വായിച്ചു.
ഹംസ ധ്വനി രാഗത്തിൽ മുത്തു സ്വാമി ദീക്ഷിതർ രചിച്ച "വാതാപി ഗണപതീം ഭജേ... " സമാധാനത്തിന്റെയും, സ്നേഹത്തിന്റെയും പ്രതീകമായ വെള്ളകുപ്പായക്കാരൻ പാടും പാതിരിയുടെ മധുര ശ്രുതിയിൽ കേൾക്കാൻ എല്ലാ സംഗീത പ്രേമികളും വളരെ ആരാധനയോടെ ആഗ്രഹിക്കുന്ന ഒന്നാണ്.
അതി മനോഹരമായി രാഗ മാധുരി, വയലിനിൽ പിന്നണിയിൽ പ്രൊഫ. അബ്ദുൾ അസ്സിസ്.
"പാടും പാതിരി" എന്ന് അറിയപ്പെടുന്ന ഫാ. പോൾ പൂവത്തിങ്കൽ യേശുദാസ്സിന്റെയും ചന്ദ്രമന നാരായണൻ നമ്പൂതിരിയുടെയും ശിഷ്യനാണ്. തൃശ്ശൂർ ചേതന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോക്കോളജിയുടെ ഫൗണ്ടറും മേധാവിയുമായ ഫാ. പോൾ കർണാടക സംഗീതത്തിൽ പിഎച്ച്ഡി നേടിയ ആദ്യ വൈദികനാണ്.ഗാന്ധി ജയന്തിയോടാനുബന്ധിച്ചു ഗാന്ധി സ്‌മൃതിയിൽ സർവമത പ്രാർഥനയ്ക്ക് ക്ഷണം സ്വീകരിച്ച് ഡൽഹി യിൽ എത്തിയതാണ്.
സാഹോദര്യത്തിന്റെയും മത സൗഹാർദത്തിന്റെയും സന്ദേശം പകരുക എന്ന ഉദ്ദേശത്തോടെ കേരള ക്ലബ്ബിൽ നടത്തിയ ഈ സംഗീത കച്ചേരി ആത്മ സമർപ്പണമായ ആത്‍മീയ തയിൽ സഹോദര്യത്തിന്റെയും മത സൗഹാർദത്തിന്റെയും വലിയ സന്ദേശമാണ് സമൂഹത്തിനു നൽകുന്നത്.










Comments