പഴയ വാഹനം സ്ക്രാപ്പിംഗിന് കൊടുത്താൽ പുതിയ വാഹനത്തിന് റിബേറ്റ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 27, 2024
- 1 min read

പഴക്കം ചെന്ന വാഹനം സ്ക്രാപ്പിംഗിന് കൊടുത്താൽ പുതിയ വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ മോട്ടോർ വാഹന നികുതിയിൽ ഇളവ് ലഭിക്കും. ഡൽഹി ഗവൺമെന്‍റ് ഇതു സംബന്ധിച്ച പ്രൊപ്പോസൽ ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്‌സേനയുടെ അപ്രൂവലിനായി സമർപ്പിച്ചു. പഴക്കം ചെന്നതും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾ ഒഴിവാക്കി, പരിസ്ഥിതിക്ക് ഇണങ്ങുന്ന പുതിയ വാഹനങ്ങൾ വാങ്ങാൻ പ്രോത്സാഹനം നൽകുകയാണ് ഈ പ്രൊപ്പോസലിന്‍റെ ഉദ്ദേശ്യമെന്ന് ട്രാൻസ്‍പോർട്ട് വകുപ്പ് മന്ത്രി കൈലാഷ് ഗെഹ്‍ലോട്ട് പറഞ്ഞു.
പഴയ വാഹനം ഒരു രജിസ്റ്റേർഡ് വെഹിക്കിൾ സ്ക്രാപ്പിംഗ് ശാലയിൽ ഏൽപ്പിച്ചതിന്‍റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സ്ക്രാപ്പിംഗിന് കൊടുത്ത അതേ കാറ്റഗറിയിൽ പെട്ട പുതിയ വാഹനമാണ് വാങ്ങേണ്ടത്. പുതിയ പെട്രോൾ, CNG, LPG നോൺ-ട്രാൻസ്‍പോർട്ട് വാഹനങ്ങൾക്ക് നികുതിയിൽ 20% വും, ഡീസൽ വാഹനങ്ങൾക്ക് 15% വുമാണ് റിബേറ്റ് ലഭിക്കുക. ട്രാൻസ്‍പോർട്ട് വാഹനമാണെങ്കിൽ പുതിയ പെട്രോൾ, CNG, LPG വാഹനങ്ങൾക്ക് 15% വും, ഡീസൽ വാഹനത്തിന് 10% വുമാണ് റിബേറ്റ്. മൊത്തം ലഭിക്കുന്ന നികുതി ഇളവ് പഴയ വാഹനത്തിന്‍റെ സ്ക്രാപ്പ് വാല്യുവിന്‍റെ 50% ൽ കവിയില്ല.










Comments