top of page

പറ്റിപ്പോയി:  എയർ ഇന്ത്യക്ക് വിമാനം മാറിപ്പോയി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 4 hours ago
  • 1 min read

ഡൽഹിയിൽ നിന്ന് കാനഡക്ക് പുറപ്പെട്ട എയർ ഇന്ത്യ ഫ്ലൈറ്റിന് വഴി തെറ്റിയില്ലെങ്കിലും എത്തേണ്ടിടത്ത് എത്താൻ പറ്റിയില്ല. എട്ട് മണിക്കൂർ കഴിഞ്ഞ് പുറപ്പെട്ടിടത്ത് ലാൻഡ് ചെയ്തു. വാൻകൂവറിനാണ്  “റോങ് ഫ്ലൈറ്റ്” പുറപ്പെട്ടത്.


ബോയിംഗ് 777-200LR വിമാനത്തിന് കാനഡയിൽ ഒരിടത്തും ഇറങ്ങാനോ, അവരുടെ വ്യോമമേഖലയിൽ പ്രവേശിക്കാനോ ആവശ്യമായ റഗുലേറ്ററി ക്ലിയറൻസ് ഇല്ല. ബോയിങ് 777-300ER  വിമാനങ്ങൾക്കാണ് ക്ലിയറൻസ് ഉള്ളത്. നാല് മണിക്കൂർ പറന്ന് ചൈനീസ് വ്യോമമേഖലയിലൂടെ പോകുമ്പോഴാണ് എയർ ഇന്ത്യക്ക് അബദ്ധം ബോധ്യമായത്.


എട്ട് മണിക്കൂറിന് ശേഷം ഡൽഹിയിൽ തിരിച്ചിറങ്ങിയ വിമാനത്തിലെ യാത്രക്കാർക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കി. ക്ലിയറൻസുള്ള വിമാനം അവരുമായി വെള്ളിയാഴ്ച്ച പുലർച്ചെ പുറപ്പെട്ടു. ഓപ്പറേഷണൽ ഇഷ്യു ആണെന്ന് പറഞ്ഞ് എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page