top of page

' പാലക്കാടൻ പിറവി 2025'

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 9
  • 1 min read
ree

പാലക്കാടൻ കൂട്ടായ്മയുടെ ഈ വർഷത്തെ ' പാലക്കാടൻ പിറവി 2025' ഫെബ്രുവരി രണ്ടാം തിയ്യതി RK പുരം കേരള സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ് .പ്രശസ്ത പിന്നണി ഗായകരായ ശ്രീമതി ചിത്ര അരുണും, ശ്രീ ബൽറാമും പങ്കെടുക്കുന്ന ഗാനമേളയാണ് ഈ വർഷത്തെ മുഖ്യ ആകർഷണ പരിപാടി.


ഇതോടൊപ്പം 2 pm മുതൽ കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപരിപാടികൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 5 മണിക്ക് തുടങ്ങുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കുട്ടികൾക്ക് ഉള്ള അക്കാഡമിക് അവാർഡ്സ് ( Late Shri Dhruvil Parikh Memorial Acadimic Exellence Award 2023-2024 ) വിതരണവും, വിശിഷ്ട വ്യക്തികളെ ആദരിക്കുകയും ചെയ്യുന്നുണ്ട്. ഈ വർഷം പാലക്കാടൻ പിറവിയോടൊപ്പം ഒരു ലക്കി ഡ്രോ കൂടി വെച്ചിട്ടുണ്ട്. ഇതിൽ അത്യധികം ആകർഷകങ്ങളായ സമ്മാനങ്ങൾ ആണ് ഉള്ളത്. സുവനീർ.പ്രകാശനവും ഉണ്ടായിരിക്കും.

ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page